head1
head3

എച്ച് എസ് ഇ റിക്രൂട്ട്മെന്റ് നിരോധനം ,ഉടന്‍ പിന്‍വലിച്ചേക്കും

ഡബ്ലിന്‍ : റിക്രൂട്ട്മെന്റ് നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍-എച്ച് എസ് ഇ തലങ്ങളില്‍ ആലോചനകള്‍ ശക്തമാകുന്നു.ജീവനക്കാരുടെ കുറവ് മൂലം രൂപപ്പെട്ടിരിക്കുന്ന ആരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് റിക്രൂട്ട്‌മെന്റ് സാധാരണ നിലയിലാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.മലയാളികളായ നഴ്‌സുമാരും,സോഷ്യൽ കെയർ വർക്കേഴ്‌സുമടക്കം നൂറുകണക്കിന് പേർ ഇന്റർവ്യൂവിന് ശേഷം നിയമനത്തിനായി കാത്തിരിക്കുന്നുണ്ട്.

ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ സ്ഥിരീകരിച്ചു.ഇ യു, ഇ ഇ എ രാജ്യങ്ങളില്‍ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് ഡണ്‍ലേരിയില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

വളരെ സെന്‍സിറ്റീവായ പ്രശ്നമാണിത്.ജീവനക്കാരുടെ എണ്ണവും ശമ്പളവും ലഭ്യമായ റിസോഴ്സുകളുമെല്ലാം പരസ്പരം ബന്ധപ്പെട്ടതാണ്.അതിനാല്‍ ആരോഗ്യവകുപ്പ്, വകുപ്പ് മന്ത്രി, പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി എന്നിവരുമായി വിശദമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്.വൈകാതെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും.ഇതില്‍ കൂടുതലൊന്നും ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും സി ഇ പറഞ്ഞു.

ക്രിസ്മസിന് ശേഷം എച്ച് എസ് ഇയിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഗോസ്റ്റര്‍ വ്യക്തമാക്കി. എന്നിരുന്നാലും റിക്രൂട്ട്‌മെന്റ് നിരോധനം പ്രത്യേക മേഖലകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

വെയിറ്റിംഗ് ലിസ്റ്റി(7.3% )ലെയും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ(10%)യും രോഗികളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. എമര്‍ജന്‍സി വിഭാഗത്തിലെത്തുന്ന 400 രോഗികളില്‍130 പേരെ മാത്രമേ അഡ്മിറ്റ് ചെയ്യാനാകുന്നുള്ളുവെന്നതാണ് സ്ഥിതി.

ഈ പശ്ചാത്തലത്തില്‍ ചികിത്സയ്ക്കായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലായിട്ടുണ്ടെന്ന് പ്രദേശത്തെ എച്ച് എസ് ഇ ലീഡ് കാതറിന്‍ ഡോണോ പറഞ്ഞു.എച്ച് എസ് ഇയുടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്ലാന്‍ഡ് ഹെല്‍ത്ത് കെയര്‍ സ്‌കീം വന്നതോടെയാണിത്.

ഈ യൂറോപ്യന്‍ സ്‌കീമിന്റെ നിബന്ധനകള്‍ പ്രകാരം, ജി പിയുടെയോ കണ്‍സള്‍ട്ടന്റിന്റെയോ റഫറന്‍സുള്ള രോഗികള്‍ക്ക് ഇ യു, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍, നോര്‍വേ എന്നിവയുള്‍പ്പെടുന്ന ഇ ഇ എയിലെയോ രാജ്യത്തും ചികില്‍സ ലഭിക്കും.പണം മുന്‍കൂട്ടി അടച്ച് പിന്നീട് റി ഇംബേഴ്സ്മെന്റ് നടത്തുന്നതാണ് രീതി.

ഏപ്രില്‍ അവസാനം വരെയുള്ള പബ്ലിക് ഹെല്‍ത്ത് സ്പെന്റിംഗ് 638 മില്യണ്‍ യൂറോയാണെന്ന് പാര്‍ലമെന്ററി ബജറ്റ് ഓഫീസ് അവലോകന റിപ്പോര്‍ട്ട് പറയുന്നു.ഇത് നിലനിര്‍ത്തണമെങ്കില്‍ ഈ വര്‍ഷത്തേക്ക് സര്‍ക്കാരില്‍ നിന്ന് 1.9 ബില്യണ്‍ യൂറോ അനുബന്ധ വിഹിതമായി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!