എച്ച് എസ് ഇ റിക്രൂട്ട്‌മെന്റുകള്‍ വൈകും, നയവ്യക്തതയില്ലാതെ സര്‍ക്കാര്‍ , സമരത്തിനിറങ്ങുമെന്ന് യൂണിയനുകള്‍
ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലെ റിക്രൂട്ട് ഫ്രീസിംഗ് ഔദ്യോഗികമായി പിന്‍വലിച്ചെങ്കിലും, നഴ്സുമാര്‍ അടക്കമുള്ള റിക്രൂട്ട്‌മെന്റ് വീണ്ടും തടസപ്പെട്ടേക്കാമെന്നും, ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ അസുന്തിലാവസ്ഥ തുടരുമെന്നുമുള്ള ആശങ്ക പരസ്യമായി വ്യക്തമാക്കി അയര്‍ലണ്ടിലെ ട്രേഡ് യൂണിയനുകള്‍.
എന്നാല്‍ എച്ച്എസ്ഇ പുറത്തിറക്കിയ നയം മുഖേനെ നിയമന നിരോധനം കാരണം ഒഴിഞ്ഞുകിടക്കുന്ന തൊഴിലവസരങ്ങള്‍ അടുത്തകാലത്തൊന്നും നികത്താന്‍ കഴിയില്ലെന്ന് യൂണിയനുകള്‍ പറയുന്നു. ക്ലറിക്കല്‍, നഴ്‌സിംഗ് തസ്തികകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും യൂണിയനുകള്‍ കരുതുന്നു.
ഈ വര്‍ഷം 2,350 പുതിയ ജോലികള്‍ക്കായുള്ള പരസ്യങ്ങള്‍ പുറപ്പെടുവിക്കുമെന്നും ചില റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ വര്‍ഷാവസാനത്തോടെ റിക്രൂട്ട് ചെയ്യുമെന്നും എച്ച്എസ്ഇ അറിയിച്ചിരുന്നു.
എച്ച്എസ്ഇ നല്‍കിയ 2,350 റിക്രൂട്ട്‌മെന്റ് ടാര്‍ഗെറ്റുകള്‍ ഏതൊക്കെ മേഖലയിലാവും നടത്തുകയെന്നത് സംബന്ധിച്ച വ്യക്തത എച്ച് എസ് ഇ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് , ആരോഗ്യ മേഖലയിലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ചെയര്‍മാനും, INMO യിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഡയറക്ടറുമായ ആല്‍ബര്‍ട്ട് മര്‍ഫി വെളിപ്പെടുത്തി.
ഈ വര്‍ഷം മുഴുവന്‍ റിക്രൂട്ട്മെന്റിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തന്നെയാണ് എച്ച്എസ്ഇയില്‍ നിന്നുള്ള കത്തിടപാടുകള്‍ കാണിക്കുന്നതെന്ന് മര്‍ഫി പറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനം വരെ ഒഴിവുള്ള നിരവധി തസ്തികകള്‍ നികത്താതെ പോയെന്നും അദ്ദേഹം പറഞ്ഞു.പുതിയ പദ്ധതി അനുസരിച്ചും, ഒഴിവായി കിടക്കുന്ന തസ്തികകളല്ല നികത്താന്‍ പോകുന്നത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച വ്യക്തത നല്‍കാത്ത പക്ഷം ആരോഗ്യ മേഖലയിലെ സര്‍വ്വ തൊഴിലാളികളെയും ഉള്‍പ്പെടുത്തി സമരം സംഘടിപ്പിക്കാനും സംയുക്ത യൂണിയനുകള്‍ ഒരുങ്ങുകയാണ്. Fórsa, കണക്റ്റ്, ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍, ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്‍, മെഡിക്കല്‍ ലബോറട്ടറി സയന്റിസ്റ്റ് അസോസിയേഷന്‍, സിപ്തു, യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന ആരോഗ്യ സംരക്ഷണ യൂണിയനുകളുടെ Ictu ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷം എച്ച് എസ് ഇ ക്കായി 1.5 ബില്യണ്‍ യൂറോ അധികമായി അനുവദിച്ചതായി ഗവണ്‍മെന്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു .2025 ല്‍ ആരോഗ്യ ബജറ്റില്‍ 1.2 ബില്യണ്‍ യൂറോ ഇനിയും വര്‍ദ്ധിപ്പിക്കും.
എങ്കിലും സര്‍ക്കാര്‍ നയങ്ങളിലെ അവ്യക്തത കാരണം റിക്രൂട്ട്‌മെന്റ് നടപടികള്‍ ഇനിയും വൈകിയേക്കുമെന്നാണ് പുതിയ സൂചനകള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.