head1
head3

അയര്‍ലണ്ടിലെ എച്ച് എസ് ഇ യിലേക്ക് അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റുകള്‍ കൂടുതല്‍ വൈകിയേക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ പ്രാദേശികമായി കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്റര്‍വ്യൂകളില്‍ രൂപപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളുടെ പാനലുകള്‍ അകാരണമായി കലഹരണപ്പെടുത്തിയെന്ന ആരോപണവുമായി വിവിധ തൊഴിലാളി സംഘടനകള്‍.

ദേശിയ തലത്തില്‍ നടത്തിയ ഇന്‍േറണല്‍ റിക്രൂട്ട്‌മെന്റുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ ‘നോക്കുകുത്തിയാക്കി ‘ഇന്റര്‍ നാഷണല്‍ റിക്രൂട്ട് മെന്റിലൂടെ ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനം വരെ പ്രാദേശിക സ്ഥാപനങ്ങളിലെ നിലവിലുള്ള സ്റ്റാഫിന് പ്രൊമോഷന്‍ നല്‍കാനും, അവരെ നിലവിലുള്ള ഒഴിവുകളില്‍ നിയമിക്കാനുമാണ് ഇന്റേണല്‍ അപേക്ഷകള്‍ ക്ഷണിച്ചു ഇന്റര്‍വ്യൂ നടത്തി പാനലുണ്ടാക്കിയത്. പാനല്‍ ഇപ്പോള്‍ കാലാവധി കഴിഞ്ഞെങ്കിലും , ഇതുവരെ ഒഴിഞ്ഞുകിടന്നിരുന്ന റോളുകളില്‍ ,പാനലില്‍ നിന്നും നിയമനം നടത്തിയില്ലെന്നു മാത്രമല്ല, ജോലി ഒഴിവുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു.

ഡസന്‍ കണക്കിന് ഇന്റര്‍വ്യൂകളെത്തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ സൃഷ്ടിച്ച ദേശീയ ഫിസിയോതെറാപ്പി പാനല്‍ അടക്കം ,അനേകം പട്ടികകള്‍ അവഗണിക്കപ്പെട്ടതായി തൊഴിലാളി സംഘടനകളുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പകരമായി നിരോധന ഉത്തരവ് നീക്കിയ സാഹചര്യത്തില്‍ , അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട് ചെയ്യാന്‍ മാനേജര്‍മാരെ എച്ച് എസ് ഇ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.ഇതേ തുടര്‍ന്നാണ് നിലവില്‍ ജോലി ചെയ്യുന്നവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

നഴ്‌സ് മാനേജര്‍മാര്‍ക്ക് പുറമെ ,ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, കൗണ്‍സിലിംഗ്, സൈക്കോതെറാപ്പി, ഒപ്റ്റോമെട്രി, സോഷ്യല്‍ വര്‍ക്ക്, റേഡിയോഗ്രാഫി തുടങ്ങിയ മേഖലകളില്‍ നേരത്തെ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ,പാനല്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഉപരോധസമയത്ത് പോലും ചില റോളുകളിലേയ്ക്ക് നിയമനം നടന്നതായുള്ള കണ്ടെത്തലും ജീവനക്കാരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. എന്നാല്‍ എച്ച്എസ്ഇയില്‍ നിന്ന് ‘സമ്മര്‍ദ്ദം’ വന്നിട്ടും മാനേജര്‍മാര്‍ ഈ രീതിയില്‍ കൂടുതല്‍ സീനിയര്‍ റോളുകള്‍ നിയമിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ചെലവ് ലാഭിക്കല്‍’ നടപടിയായി ഏര്‍പ്പെടുത്തിയ റിക്രൂട്ട്മെന്റ് ഫ്രീസിംഗ് , 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. ആവശ്യാനുസരണം ഫ്രീസുചെയ്യുമ്പോഴും അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് നടത്താമെന്നുള്ള പഴുത് ‘ആസൂത്രിതമായി നടപ്പാക്കിയെന്ന ആരോപണം എച്ച് എസ് ഇ യിലെ അഴിമതിയിലേയ്ക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. നേരത്തെ ഒഴിവുണ്ടായിരുന്ന ചില ഒഴിവുകളില്‍ ഇപ്രകാരം നിയമനം നടത്തിയിട്ടില്ലെങ്കിലും ,ആ റോളുകള്‍ അപ്രത്യക്ഷമായിട്ടുമുണ്ട്.

കഴിഞ്ഞ മാസം റിക്രൂട്ട്മെന്റ് ഉപരോധം നീക്കിയതിന് ശേഷം, എച്ച്എസ്ഇ പുറത്തുവിട്ട ഏറ്റവും പുതിയ സ്റ്റാഫിംഗ് നയം അനുസരിച്ച് ‘2023 അവസാനം വരെയുള്ള ഒഴിവുകള്‍ അപ്രത്യക്ഷമായതായി കാണിക്കുന്നതായി ഐസിടിയു ഗ്രൂപ്പ് ഓഫ് ഹെല്‍ത്ത് കെയര്‍ യൂണിയനുകള്‍ ആരോപിച്ചു.ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷനിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ ആല്‍ബര്‍ട്ട് മര്‍ഫിയും ഇത് ശരിവെച്ചു.

അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റിന് ആരും എതിരല്ലെന്നും എന്നാല്‍ ഒരിക്കലും ഉപയോഗിക്കാത്ത പാനലുകള്‍ക്കായി സ്റ്റാഫ് ഇന്റര്‍വ്യൂ നടത്തുന്നത് അന്യായവും വഞ്ചനയുമാണെന്ന് ആരോപണത്തിന്റെ തുടര്‍ച്ചയായി ,റിക്രൂട്ട്‌മെന്റ് മേഖല കൂടുതല്‍ സുതാര്യമാക്കണെന്നും ആവശ്യമുയരുന്നുണ്ട്.അതേ സമയം രാജ്യത്തെ സ്റ്റാഫ് ഷോര്‍ട്ടേജ് പരിഹരിക്കാന്‍ അതിവേഗ നടപടികള്‍ തുടരേണ്ടതുണ്ടെന്ന കാര്യത്തില്‍ എച്ച് എസ് ഇ യും യൂണിയനുകളും ഒരേ നിലപാട് എടുത്തിട്ടുമുണ്ട്.

എങ്കിലും , നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാതെ പുതിയ അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റുകള്‍ക്ക് കാര്യമായ പിന്തുണ നല്‍കേണ്ടതില്ലെന്ന യൂണിയനുകളുടെ തീരുമാനം ,എച്ച് എസ് ഇ സ്റ്റാഫിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ നീണ്ടുപോകാനും റിക്രൂട്ട്‌മെന്റുകള്‍ വൈകാനും കാരണമാവും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</

Comments are closed.

error: Content is protected !!