head3
head1

രോഗികളുടെ തിരക്കില്‍ വീര്‍പ്പുമുട്ടി ആശുപത്രികള്‍; അടിയന്തര ഇടപെടലുണ്ടാകണമെന്ന് ഐഎന്‍എംഒ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്ക് അപകടകരമായ നിലയിലേയ്ക്ക് നീങ്ങുന്നു. ചില ആശുപത്രികളിലെ ‘ആള്‍ക്കൂട്ടം ‘ പ്രീ-പാന്‍ഡെമിക് തോതിലായിട്ടുണ്ടെന്ന് യൂണിയന്‍ അറിയിച്ചു.പ്രശ്നത്തില്‍ അടിയന്തിര ഇടപെടലാവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ) എച്ച് എസ് ഇ യ്ക്ക് കത്തെഴുതി.ആശുപത്രിയിലെ തിരക്ക് വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് ഹെല്‍ത്ത് എക്സിക്യൂട്ടീവിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് (ഇഡി) ടാസ്‌ക്ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നു.

 ട്രോളി കണക്കുകള്‍

കോവിഡ് -19 വ്യാപന സാധ്യത തുടരുന്നതിനിടയിലും കിടക്കകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ഐഎന്‍എംഒ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രികളിലെ സ്ഥിതി ഒട്ടും സുരക്ഷിതമല്ലെന്ന് ഐഎന്‍എംഒ പ്രസിഡന്റും അത്യാഹിത വിഭാഗം നഴ്‌സുമായ കാരെന്‍ മക്‌ഗോവന്‍ പറഞ്ഞു.2021 ല്‍ ഇതുവരെ 22,000 രോഗികളാണ് ട്രോളികളില്‍ ചികിത്സ തേടുന്നത്. ഈ മാസം ഇതുവരെ 2,800 പേര്‍ ട്രോളികളില്‍ ചികിത്സ തേടിയിട്ടുണ്ട്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.കഴിഞ്ഞ മാസത്തെ ട്രോളി കണക്കുകള്‍ 2020 മെയ് മാസത്തില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായിരുന്നു.

ആശങ്കപ്പെടുത്തുന്ന ജീവനക്കാരുടെ സുരക്ഷ

എമര്‍ജെന്‍സി സര്‍വ്വീസിലെ നിലവിലെ സമ്മര്‍ദ്ദം അംഗങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രായോഗിക പദ്ധതി വികസിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പാന്‍ഡെമിക്കില്‍ ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍ 100% സേവനമാണ് നല്‍കിയത്. ഇതേ നില തുടര്‍ന്നാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ആരോഗ്യ സേവനത്തില്‍ നഴ്സുമാരെയും മിഡ് വൈഫുകളെയും നിലനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടാകുമെന്നും മക്‌ഗോവന്‍ കൂട്ടിച്ചേര്‍ത്തു.

നഴ്സുമാരുടെ സൗഹാര്‍ദ്ദത്തെയും പ്രൊഫഷണലിസത്തെയും മാത്രം ആശ്രയിക്കുമെന്നല്ലാതെ സുരക്ഷിതമായ സ്റ്റാഫിംഗിന് പ്രായോഗിക പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ എച്ച്എസ്ഇയ്ക്ക് താല്‍പ്പര്യമില്ലെന്ന് മക്‌ഗോവന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More