ഡബ്ലിന്‍ : അടുത്ത വര്‍ഷം അയര്‍ലണ്ടില്‍ 6500 ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി.ഇതിനുള്ള ഫണ്ട് എച്ച് എസ് ഇയ്ക്ക് നല്‍കിയെന്ന് മന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.അതിന് ശേഷം തുടർന്നുള്ള വർഷങ്ങളിൽ വീണ്ടും 25000 പേരെ കൂടി റിക്രൂട്ട് ചെയ്യേണ്ടിവരുമേന്നും വിക്ലോയിലെ ഫിനഫാള്‍ സ്ഥാനാര്‍ത്ഥിയായ മന്ത്രി വ്യക്തമാക്കി. കൂടുതല്‍ നഴ്സുമാരും ഡോക്ടര്‍മാരുമുണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് എഫ് എം റേഡിയോയുമായുള്ള അഭിമുഖത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.
അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കി നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിലും എച്ച് എസ് ഇ കൂടുതലായും വിദേശ തൊഴിലാളികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.2023ല്‍ അയര്‍ലണ്ടില്‍ 29,573 ഫിസിഷ്യന്‍മാരുണ്ടായിരുന്നു.ഇവരില്‍ 43.4% പേരും വിദേശികളായിരുന്നു. നാല് വര്‍ഷം റെക്കോര്‍ഡ് റിക്രൂട്ട്‌മെന്റായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്സുമാരെയും തെറാപ്പിസ്റ്റുകളെയും പരിശീലിപ്പിക്കാനും നിലനിര്‍ത്താനും നമുക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.ഇവിടെ ഹെല്‍ത്ത് കെയര്‍ കോളേജുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിന് ശ്രമിക്കുകയാണ്.ഈ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം 1,100 സ്ഥാപനങ്ങളുണ്ട്.അടുത്ത സര്‍ക്കാരിന്റെ കാലയളവില്‍ 2,000 കോളേജുകളാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരാണെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഒ ഇ സി ഡി യില്‍ വ്യക്തിഗത അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സ്ഥലങ്ങളുള്ളത് അയര്‍ലണ്ടിനാണ്.ഇവയില്‍ മിക്കതിലും നോണ്‍ ഇ യു വിദ്യാര്‍ത്ഥികളാണെന്നും മന്ത്രി പറഞ്ഞു. അയര്‍ലണ്ട് വിദേശികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ഇഷ്്ട ലൊക്കേഷനാണെന്നും മന്ത്രി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.