ഡബ്ലിന്‍ : ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ ജീവനക്കാര്‍ക്കായി സൗജന്യ പരിശീലനപരിപാടികളുമായി സര്‍ക്കാര്‍.ഉന്നതവിദ്യാഭ്യാസ വകുപ്പും ഐറിഷ് ഹോട്ടല്‍സ് ഫെഡറേഷനും ചേര്‍ന്നാണ് ടീം ലീഡേഴ്സിന്റെയും അപ് സ്കില്‍ വര്‍ക്കേഴ്സിന്റെയും സൂപ്പര്‍വൈസറി മാനേജുമെന്റ് റോളുകള്‍ വികസിപ്പിക്കുന്നതിനായി രണ്ട് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഈ മേഖലയെ റീഓപ്പണിംഗിന് സജ്ജമാക്കുകയാണ് പരിശീലന പദ്ധതിയുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.
സോളാസ്, വിദ്യാഭ്യാസ പരിശീലന ബോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിശീലന പരിപാടി വികസിപ്പിച്ചെടുത്തിരിക്കുന്നത്
ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം പേര് ഇപ്പോള്‍ പാന്‍ഡെമിക് തൊഴിലില്ലായ്മ പെയ്മെന്റിലാണ്.
ഐറിഷ് മലയാളി ന്യൂസ്
>
- Advertisement -