head3
head1

അയര്‍ലണ്ടില്‍ ഒരു വീടു വാങ്ങേണ്ടേ…? ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ സ്‌കീമിന് ഇപ്പോള്‍ അപേക്ഷിക്കാം

ഡബ്ലിന്‍ : ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ സ്‌കീമിന് ഇപ്പോള്‍ അപേക്ഷിക്കാം. ആദ്യമായി വീടുകള്‍ വാങ്ങുന്നവരെ ലോക്കല്‍ അതോറിറ്റികള്‍ വഴി സഹായിക്കുന്ന സര്‍ക്കാര്‍ പിന്തുണയുള്ള മോര്‍ട്ട്ഗേജ് നല്‍കുന്നതാണ് ഈ പദ്ധതി.

ആദ്യമായി വാങ്ങുന്നവര്‍ക്കും മറ്റ് ചില വിഭാഗങ്ങളില്‍ പെടുന്ന അപേക്ഷകര്‍ക്കും വേണ്ടിയുള്ള സര്‍ക്കാര്‍ പിന്തുണയോടെയുള്ള മോര്‍ട്ട്‌ഗേജാണ് ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍. റീബില്‍ഡിംഗ് അയര്‍ലന്‍ഡ് ഹോം ലോണ്‍ എന്നാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്.

കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു, പുതിയതും സെക്കന്‍ഡ് ഹാന്‍ഡ് പ്രോപ്പര്‍ട്ടികളും വാങ്ങുന്നതിനോ വീട് പണിയുന്നതിനോ നിങ്ങള്‍ക്ക് അവ ഉപയോഗിക്കാം. മോര്‍ട്ട്‌ഗേജിന്റെ മുഴുവന്‍ കാലാവധിക്കും നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നു, അതിനാല്‍ വായ്പയുടെ കാലാവധി മുഴുവന്‍ ഒരേ തുക തിരിച്ചടയ്ക്കാനുള്ള സംവിധാനമുണ്ട്.

എല്ലാ ലോക്കല്‍ അതോറിറ്റികളില്‍ നിന്നും രാജ്യവ്യാപകമായി ഈ ഹോം ലോണ്‍ ലഭ്യമാകും. പ്രതിമാസം തിരിച്ചടയ്ക്കാവുന്ന വായ്പയാണിത്.

മുന്‍ സ്‌കീമില്‍ നിന്നും മാറ്റങ്ങള്‍

വസ്തുവിന്റെ വിപണി മൂല്യത്തിന്റെ 90% വരെ വായ്പ ലഭിക്കും.

പുതിയതോ പഴയതോ ആയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും ഈ സ്‌കീമിലൂടെ മോര്‍ട്ട് ഗേജ് ലഭിക്കും.

വിവാഹമോചിതര്‍, വേര്‍പിരിഞ്ഞവര്‍, കുടുംബ വീടില്ലാത്തവര്‍, പേഴ്സണല്‍ സോള്‍വെന്‍സിയില്‍പ്പെട്ടവര്‍, സോള്‍വെന്‍സി നടപടികള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്കൊക്കെ ഈ സ്‌കീമില്‍ അപേക്ഷിക്കാം.

കോര്‍ക്ക്, ഡബ്ലിന്‍, ഗോള്‍വേ, കില്‍ഡെയര്‍, ലൂത്ത്, മീത്ത്, വിക്ലോ എന്നീ കൗണ്ടികളില്‍ 320,000 യൂറോ വരെ മൂല്യമുള്ള വസ്തു വാങ്ങാന്‍ ഈ വായ്പ ഉപയോഗിക്കാം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മൂല്യം 250,000 യൂറോയാണ് കണക്കാക്കിയിട്ടുള്ളത്.

ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ വ്യവസ്ഥകള്‍:

ആദ്യമായി വീടു വാങ്ങുന്നയാളാകണം.

18നും 70നും ഇടയില്‍ പ്രായമുണ്ടായിരിക്കണം.

പ്രൈമറി ഏണര്‍ എന്ന നിലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷവും സെക്കന്ററി ഏണറായി കുറഞ്ഞത് ഒരു വര്‍ഷവും തുടര്‍ച്ചയായി ജോലിയില്‍ തുടര്‍ന്നയാളാകണം.

കോര്‍ക്ക്, ഡബ്ലിന്‍, ഗോള്‍വേ, കില്‍ഡെയര്‍, ലൂത്ത്, മീത്ത്, വിക്ലോ എന്നീ കൗണ്ടികളിലുള്ള സിംഗിള്‍ അപേക്ഷകന് ആകെ 65,000 യൂറോയില്‍ താഴെയാവണം വാര്‍ഷിക വരുമാനം.

മറ്റ് കൗണ്ടികളിലെ അപേക്ഷകര്‍ക്ക് 50,000 യൂറോയില്‍ താഴെയായിരിക്കണം വാര്‍ഷിക വരുമാനം.

ജോയിന്റ് അപേക്ഷകര്‍ക്ക് എല്ലാ കൗണ്ടികളിലും 75,000 (മൊത്തം) യൂറോയില്‍ താഴെയായിരിക്കണം വരുമാന പരിധി.

സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ രണ്ട് വര്‍ഷത്തെ സര്‍ട്ടിഫൈഡ് അക്കൗണ്ടുകള്‍ സമര്‍പ്പിക്കേണ്ടി വരും.

രണ്ട് അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുള്ള മോര്‍ട്ട്ഗേജ് ഓഫറുകള്‍ നിരസിച്ച തെളിവുകള്‍ ഹാജരാക്കണം.

Interest rates for the Local Authority Home Loan 

2.495% fixed interest rate for up to 25 years (APR 2.52%)
2.745% fixed interest rate for up to 30 years (APR 2.78%)”

അപേക്ഷകന്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍

അപേക്ഷകര്‍ ആദ്യമായാണ് വീട് വാങ്ങുന്നവരാണെന്ന് സാക്ഷ്യപത്രം നല്‍കണം. ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്സ് പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കണം.

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ സ്ഥിതി ചെയ്യുന്ന പ്രോപ്പര്‍ട്ടി മാത്രമേ വാങ്ങാനാകൂ. ഓരോ കൗണ്ടിക്കും ബാധകമായ പരമാവധി മാര്‍ക്കറ്റ് മൂല്യത്തില്‍ കവിയാത്ത പ്രോപ്പര്‍ട്ടികളാകണം വാങ്ങേണ്ടത്.

സെന്‍ട്രല്‍ ക്രെഡിറ്റ് രജിസ്റ്റര്‍ ചെക്കിനുള്ള കണ്‍സന്റ് നല്‍കണം.

രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും നിയമപരമായ അവകാശമുണ്ടായിരിക്കണം.

അയര്‍ലണ്ടില്‍ സ്ഥിരമായി താമസിക്കുന്നവരാണെന്ന് തെളിയിക്കണം.

അന്തിമ തീരുമാനം ലോക്കല്‍ അതോറിറ്റിയുടേതാണ്.

അപേക്ഷ വിലയിരുത്തിയ ശേഷം തീരുമാനം അപേക്ഷകനെ രേഖാമൂലം അറിയിക്കും. വായ്പയ്ക്ക് വിവിധ മാനദണ്ഡങ്ങളും നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. സുരക്ഷയും ഇന്‍ഷുറന്‍സും ആവശ്യമാണ്.

അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ചെക്ക്‌ലിസ്റ്റില്‍ വിവരിച്ചിരിക്കുന്ന അനുബന്ധ രേഖകള്‍ എല്ലാം ഉണ്ടെന്ന് ഉറപ്പാക്കണം. തപാല്‍ കാലതാമസം ഒഴിവാക്കാന്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് കൗണ്‍സിലില്‍ എത്തി അപേക്ഷകള്‍ നേരിട്ട് നല്‍കുന്നതാണ് ഏറെ നല്ലത്.

സഹായത്തിന് വിളിക്കാം

കൂടുതല്‍ വിവരങ്ങള്‍ക്ക് 051 349720 എന്ന നമ്പറില്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം (രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ – തിങ്കള്‍ മുതല്‍ വെള്ളി വരെ). ലോക്കല്‍ അതോറിറ്റിയില്‍ നിന്നും അപേക്ഷകന് സഹായം തേടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://localauthorityhomeloan.ie/

സിറ്റിസണ്‍ ഇന്‍ഫോര്‍മേഷന്‍ നല്‍കുന്ന അധിക വിവരങ്ങള്‍ക്ക് : https://www.citizensinformation.ie/en/housing/owning_a_home/help_with_buying_a_home/local_authority_mortgages.html#l1f4da

അപേക്ഷാ ഫോറത്തിന്റെ മാതൃക കാണാം : https://localauthorityhomeloan.ie/uploads/files/LA-home-loan-app-form2022v6.pdf

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.

error: Content is protected !!