head1
head3

ഇനി നിസ്സാരം, ഇംഗ്‌ളീഷ് പഠനം : മനസു വെച്ചാല്‍ ഒരു മാസം കൊണ്ട് ജയിക്കാം ഐ ഇ എല്‍ ടി എസ്

ഹോളിലാന്‍ഡര്‍ സ്റ്റഡി എബ്രോഡ് രംഗത്തേയ്ക്കും,എ ഐ ആപ്ലിക്കേഷന്‍ ലാംഗ്വേജ് അക്കാദമി കോട്ടയത്ത് ഉദ്ഘാടനം ഏപ്രില്‍ ഏഴിന്

കോട്ടയം : ഐ ഇ എല്‍ ടി എസ് പഠനത്തിനായി അതിനൂതന സാങ്കേതിക വിദ്യയായ എ ഐ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തി , ലാംഗ്വേജ് അക്കാദമിയ്ക്ക് തുടക്കമിടാന്‍ നഴ്സസ് മൈഗ്രേഷന്‍ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഹോളിലാന്‍ഡര്‍.

വിദേശത്തേയ്ക്ക് കുടിയേറാനും ,വിദേശത്തെത്തിയവര്‍ക്ക് ജോലി നേടാനും ,ഏറ്റവും എളുപ്പമായ രീതിയില്‍ ലാംഗ്വേജ് പഠനത്തിന് അവസരമൊരുക്കി കോട്ടയത്ത് ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ലാംഗ്വേജ് അക്കാദമിയുടെ പാഠ്യപദ്ധതി അനുസരിച്ച് ലോകത്തെവിടെയിരുന്നും, പഠിതാക്കള്‍ക്ക് കോഴ്സ് ചെയ്യാനാവും.അയര്‍ലണ്ടിലെയും യൂറോപ്പിലെയും പഠിതാക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ദിവസത്തിന്റെ ഏത് സമയത്തും കോഴ്സില്‍ ചേര്‍ന്ന് പഠിക്കാനാവും എന്നത് ഈ ലാംഗ്വേജ് അക്കാദമിയുടെ മറ്റൊരു പ്രത്യേകതയാണ്.

എ ഐ ബേസ്ഡ് ആപ്പ് ഉപയോഗിച്ചുള്ള എ ഐ ആപ്ലിക്കേഷന്‍ ലാംഗ്വേജ് അക്കാദമിയുടെ ഉദ്ഘാടനം ഏപ്രില്‍ ഏഴിന് രാവിലെ 10ന് പ്രശസ്ത സിനിമ താരം മംമ്ത മോഹന്‍ദാസ് നിര്‍വഹിക്കും.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് 10,000 രൂപ കാഷ് ബാക്ക് വൗച്ചര്‍ ലഭിക്കും.കോട്ടയം, എറണാകുളം ബ്രാഞ്ചുകളില്‍ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍ ലഭ്യമാണ്.

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തില്‍ ഇനി എ ഐയും , ക്ലാസ്റൂം കോച്ചിംഗിനൊപ്പം ആപ്പ് അടിസ്ഥാനമാക്കിയുള്ള പഠനവും !

ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റത്തില്‍ എ ഐ ഉപയോഗിച്ച് പരിശീലനം തേടുന്നവര്‍ക്ക് പഠനസമയത്ത് , പരമ്പരാഗത എഴുത്തു പരീക്ഷ, റിസള്‍ട്ട് കാത്തിരിക്കല്‍ എന്നിവയൊന്നും ഇനിയുണ്ടാവില്ല. എ ഐ ആപ്പിലൂടെ ടെസ്റ്റ്, അപ്പോള്‍ത്തന്നെ റിസള്‍ട്ട് ഇതാണ് പുതിയ സംവിധാനം.

പതിവ് രീതിയില്‍ നിന്നും മാറാനും മികച്ച നിലയില്‍, വേഗത്തില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് എ ഐ ലേണിംഗ്.മനുഷ്യന്റെ ഇടപെടലില്ലാതെ വിദ്യാര്‍ഥികളുടെ പ്രകടനം നിരീക്ഷിക്കാനാകുമെന്നതും പ്രത്യേകതയാണ്. വിദ്യാര്‍ഥിയുടെ പ്രകടനം കൂടുതല്‍ കൃത്യതയോടെ നിഷ്പക്ഷമായി വിലയിരുത്താന്‍ ഈ സംവിധാനത്തിന് കഴിയും.

ലോകമെമ്പാടുമുള്ള 11,000ത്തിലേറെ തൊഴിലുടമകളും സര്‍വ്വകലാശാലകളും സ്‌കൂളുകളും എമിഗ്രേഷന്‍ സ്ഥാപനങ്ങളും ഈ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. റീഡിംഗ്,ഹിയറിംഗ്,റൈറ്റിംഗ്,സ്പീക്കിംഗ് എന്നിങ്ങനെയാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കുന്നത്.പഠനത്തിനും മൈഗ്രേഷനും ജോലിക്കുമെല്ലാമുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് ഐ ഇ എല്‍ ടി എസ്.ഓരോ വര്‍ഷവും മൂന്ന് മില്യണിലധികം ആളുകളാണ് ഈ ടെസ്റ്റ് എഴുതുന്നത്.

പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും… 15 സെക്കന്റിനുള്ളില്‍ സ്‌കോര്‍

പ്രാക്ടീസ് ചെയ്യുന്ന സമയത്ത് , പരമ്പരാഗത രീതികളിലൂടെ റിസള്‍ട്ടിനായി കാത്തിരിക്കേണ്ട കാര്യമൊന്നും ഇനിയില്ല.എ ഐ എനേബിള്‍ഡ് ഐ ഇ എല്‍ ടി എസ് ലേണിംഗിലൂടെ വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടീസ് ടെസ്റ്റുകളും മോക്ക് ടെസ്റ്റുകളും നടത്താം.15 സെക്കന്റിനുള്ളില്‍ ടെസ്റ്റ് സ്‌കോറുകളും അറിയാം.

ശരിക്കുമുള്ള ഐ ഇ എല്‍ ടി എസ് ടെസ്റ്റിന്റെ അതേ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത നൂറുകണക്കിന് പരിശീലനങ്ങളും മോക്ക് ടെസ്റ്റുകളും വിദ്യാര്‍ഥികള്‍ക്ക് അതിവേഗം നടത്തി കൂടുതല്‍ മെച്ചപ്പെട്ട രീതികളിലേക്ക് നീങ്ങാനാവും.വിദഗ്ധരായ ഒരു സംഘമാണ് ടെസ്റ്റുകള്‍ രൂപകല്‍പ്പന ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്..

ഐ ഇ എല്‍ ടി എസ് പരീക്ഷയുടെ അതേ തലത്തിലുള്ളതാകും ചോദ്യങ്ങളും. അപ്പോള്‍ത്തന്നെ സ്‌കോറുകളും അനലിറ്റിക്സും അറിയാം.എ ഐ ഇന്റഗ്രേറ്റഡ് സിസ്റ്റം ഓരോ ടെസ്റ്റുകള്‍ക്കും ഇന്‍സ്റ്റന്റ് സ്‌കോറുകളും വിശദമായ പെര്‍ഫോമന്‍സ് വിശകലനവും നല്‍കും. ദുര്‍ബലമായ പോയിന്റുകളും മെച്ചപ്പെടുത്തേണ്ട മേഖലകളും അപ്പോള്‍ത്തന്നെ അറിയാനാകും.

പാഠത്തിനൊപ്പം വിജയത്തിനുള്ള ടിപ്സുകളും

ആഴമേറിയ വീഡിയോ പാഠങ്ങളിലൂടെയാണ്   പഠനം. റീഡിംഗ്,ഹിയറിംഗ്, റൈറ്റിംഗ്,സ്പീക്കിംഗ് എന്നീ നാല് വിഭാഗങ്ങള്‍ക്കും സമഗ്രമായ വീഡിയോ പാഠങ്ങള്‍ സജ്ജമാണ്. പരീക്ഷയില്‍ വിജയിക്കുന്നതിനുള്ള എല്ലാ ടിപ്സുകളും തന്ത്രങ്ങളും ലഭിക്കുന്ന തരത്തിലാണ് പാഠങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

മികവിന്റെ എ ഐ അക്കാദമി

ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പരിശീലനം

ഫ്ളെക്സിബിളായ സമയക്രമീകരണം

വ്യക്തിഗത, ബാച്ച് പരിശീലനം

20 സെക്കന്റിനുള്ളില്‍ അസസ്മെന്റ്

ആപ്പ്/വെബ്സൈറ്റ് വഴി എവിടെ നിന്നും പഠിക്കാം.

100+ മോക്ക് ആന്‍ഡ് പ്രാക്ടീസ് ടെസ്റ്റുകള്‍

ലൈവിനൊപ്പം റെക്കോര്‍ഡ് ചെയ്ത ക്ലാസുകളും

ക്യൂറേറ്റഡ് വീഡിയോ പാഠങ്ങള്‍

ഹൈബ്രിഡ് ഓഫ്‌ലൈന്‍ ലേണിംഗ് തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് പുതിയ ലാംഗ്വേജ് അക്കാദമി നിലവില്‍ വരുന്നത്.

എല്ലാവിധ ‘സ്റ്റഡി എബ്രോഡ്’ സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നതിന് ഉദ്ഘാടന ദിവസം രാവിലെ 11 ന് ക്യു & എ സെഷനുമുണ്ടാകും.താത്പര്യമുള്ളവര്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹോളിലാന്‍ഡര്‍ മാനേജ്‌മെന്റ് ടീം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  വിളിക്കുക :+91481-2580353
+91812933018
Website: https://ielts.hollilander.com
Play store:
https://play.google.com/store/apps/details?id=com.edtek.hollilander
App Store:
https://apps.apple.com/in/app/hollilander-language-academy/id6476874304

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.