ബ്‌ളാഞ്ചസ് ടൌണ്‍ (ഡബ്ലിന്‍) :: അയര്‍ലണ്ടില്‍ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കുന്നതിന് സൗജന്യ നിരക്കില്‍ സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കാന്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിന്റെ തീരുമാനം.
എട്ടരലക്ഷം യൂറോ വിലയുള്ള മടിപ്പുവിലയുള്ള ഭൂമി 50% വില കുറച്ച് 4,25,000 യൂറോയ്ക്കാണ് നല്‍കുന്നത്. അപൂര്‍വ്വ ചാരിറ്റി എന്ന ഹിന്ദു സംഘടനയാണ് ക്ഷേത്രവും കമ്യൂണിറ്റി സെന്ററും നിര്‍മ്മിക്കുന്നതിന് ഭൂമിക്കായി കൗണ്ടി കൗണ്‍സിലിന് അപേക്ഷ നല്‍കിയത്.ഇതംഗീകരിച്ചാണ് വില കുറച്ച് ഭൂമി വില്‍ക്കാന്‍ കൗണ്‍സില്‍ തീരുമാനം വന്നത്.
അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ,അവരുടെ സംസ്‌കാരത്തെയും,ആചാരങ്ങളെയും മാനിക്കുകയും, പരിപാലിക്കുകയും ചെയ്യണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനം വഴി ഉണ്ടാകുന്നതെന്ന് കൗണ്‍സില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ അറിയിച്ചു.28 കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ഒരാള്‍ എതിര്‍ത്തു. 5 കൗണ്‍സിലര്‍മാര്‍ നിഷ്പക്ഷത പാലിച്ചു.
പരമ്പരാഗത വാസ്തുവിദ്യയ്ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായാകും ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുകയെന്ന് അപൂര്‍വ്വ ചാരിറ്റി പറഞ്ഞു.പരമാത്മാവിനെ പ്രതിനിധീകരിച്ച് പര്‍വതശിഖരം പോലെ തോന്നിപ്പിക്കുന്ന കലശമുണ്ടാകും.ഇതിന് താഴെ ആരാധനയ്ക്കുള്ള സ്ഥലമാണ് (ദേവകളുടെ ഗര്‍ഭഗൃഹം). ഭക്തര്‍ക്ക് ഇരുന്നു പ്രാര്‍ത്ഥിക്കുന്നതിന് മണ്ഡപത്തില്‍ സൗകര്യമുണ്ടാകും. പ്രധാന കവാടത്തില്‍ നിന്നും മണ്ഡപത്തിലേക്ക് ഇടനാഴിയുമുണ്ട്.അപൂര്‍വ്വയുടെ വെബ്സൈറ്റില്‍ ക്ഷേത്രത്തിന്റെ രൂപരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടൈറല്‍സ്ടൗണ്‍ മേഖലയിലാണ് കമ്മ്യൂണിറ്റി അടിസ്ഥാന സൗകര്യങ്ങള്‍ പ്രകാരം സോണ്‍ ചെയ്തിരിക്കുന്ന ഈ ഭൂമി.
അയര്‍ലണ്ടിലെ ഹിന്ദു സമൂഹത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമിതെന്നും , ആത്മീയ ഒത്തുചേരലുകളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടം വേദിയാവുമെന്നും,സംഘാടകരായ അപുര്‍വ ചാരിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ചാരിറ്റി ഫിംഗല്‍ കൗണ്‍സിലര്‍മാരോടും കൗണ്‍സില്‍ അധികാരികളോടും സംഘടന നന്ദി രേഖപ്പെടുത്തി.
പദ്ധതിയുടെ അനന്തര നടപടികള്‍ക്കായി , പ്രത്യേകിച്ച് ആസൂത്രണം, ധനസമാഹരണം, നിര്‍മ്മാണം തുടങ്ങിയ വരാനിരിക്കുന്ന ഘട്ടങ്ങളില്‍,ഏവരുടെയും സഹകരണം അപുര്‍വ ചാരിറ്റി അഭ്യര്‍ത്ഥിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.