head1
head3

ഹെല്‍ത്ത് സര്‍വ്വീസിന്റെ ഡിജിറ്റൈസേഷനില്‍ രോഗിയെ തിരിച്ചറിയാന്‍ പി പി എസ് നമ്പര്‍ മതിയാകും

ഡബ്ലിന്‍ :ഹെല്‍ത്ത് സര്‍വ്വീസിന്റെ ഡിജിറ്റൈസേഷനില്‍ രോഗിയെ തിരിച്ചറിയുന്നതിന് പി പി എസ് നമ്പറുകള്‍ ഉപയോഗിക്കുന്നതിന് സംവിധാനം വരുന്നു. രോഗിയുടെ ചികില്‍സ സംബന്ധിച്ച വിവിധ രേഖകളും വിവരങ്ങളും ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്ന ഷെയേര്‍ഡ് കെയര്‍ റെക്കോര്‍ഡുകള്‍ എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.ഡിജിറ്റല്‍ ഫോര്‍ കെയര്‍ – എ ഡിജിറ്റല്‍ ഹെല്‍ത്ത് ഫ്രെയിംവര്‍ക്ക് ഫോര്‍ അയര്‍ലന്‍ഡ് 2024- 2030′ എന്ന സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെ ഡിജിറ്റൈസേഷന്‍ നടപ്പാക്കുന്നത്.

നാഷണല്‍ ഷെയേര്‍ഡ് കെയര്‍ റെക്കോര്‍ഡ് സംവിധാനത്തിലൂടെ പ്രൈമറി കെയര്‍ ഹോസ്പിറ്റലുകളടക്കം വിവിധ ഹെല്‍ത്ത് സര്‍വ്വീസ് ക്രമീകരണങ്ങള്‍ക്ക് രോഗികളുടെ ചികില്‍സാ രഖകള്‍ കാണാനാകും.കെയര്‍ പ്രൊഫഷണലുകള്‍ക്ക് ഉപയോഗിക്കുന്നതിന് ഈ വിവരങ്ങള്‍ ഉപയോഗിക്കാം.രോഗിയുടെ ചികില്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഏതു സമയത്തും ഈ വിവരങ്ങള്‍ രോഗിയുടെ ചികില്‍സാര്‍ത്ഥം ഉപയോഗിക്കാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമെന്ന് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി പറയുന്നു.

ഹെല്‍ത്ത് സര്‍വ്വീസിനെ സുസ്ഥിരമാക്കുന്നതിനും രോഗികള്‍ക്ക് ആക്‌സസ് മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഡിജിറ്റസേഷന്‍ പദ്ധതികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചത്.ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഇംപ്ലിമെന്റേഷന്‍ റോഡ് മാപ്പ് എച്ച് എസ് ഇ പ്രസിദ്ധീകരിച്ചു.

എച്ച് എസ് ഇയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് സ്ഥാനമൊഴിയുന്ന ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു. സാങ്കേതികവിദ്യയുടെ വികസനം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.ആരോഗ്യ സേവനത്തിന്റെ പൂര്‍ണ്ണ ഡിജിറ്റൈസേഷനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!