head1
head3

അയര്‍ലണ്ടില്‍ ഇനി ഹലാല്‍ ശരിയാ ഹോം ലോണുകളും ,കൂട്ടു നില്‍ക്കാന്‍ സര്‍ക്കാരും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഹോം ഫിനാന്‍സ് മേഖലയെ കൈപ്പിടിയിലൊതുക്കാന്‍ ഇസ്ലാമിക്ക് ഫിനാന്‍സ്. ശരിയാ നിയമം പാലിച്ചുകൊണ്ട് ആവശ്യക്കാര്‍ക്ക് വീടുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഓഫറുകളുമായി ഇസ്‌ളാമിക് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.ഇതിന്റെ ചുവടു പിടിച്ചാണ് ഇസ്‌ളാമിക്ക് ഹോം ലോണുകളുമായി കൂടുതല്‍ സ്ഥാപനങ്ങള്‍ രംഗത്തെത്തുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ, ഹോം ഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോകള്‍ വാങ്ങിക്കൊണ്ടാണ് യു കെയിലെ ശരിയ ഫിനാന്‍സ് പ്രൊവൈഡറായ ഓഫ അയര്‍ലണ്ടില്‍ പ്രവേശനം ഉറപ്പിച്ചത്..വന്‍ വളര്‍ച്ച ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിലൂടെ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 350ലേറെ ഹോം പര്‍ച്ചേസ് പ്ലാനുകളാണ് ഓഫ വാങ്ങുന്നത്. അല്‍ബുറാഖ് ശരിയയ്ക്ക് അനുസൃതമായ ഈ ഡീലിലൂടെ ഈ ഉപഭോക്താക്കള്‍ക്കെല്ലാം ശരിയ കംപ്ലയന്റ് ഫിനാന്‍സിലേക്ക് പ്രവേശനം സാധ്യമാക്കുമെന്നാണ് ഇസ്ലാമിക് ഹോം പ്ലാനുകള്‍ വ്യക്തമാക്കുന്നത്.

ഇടപാടുകാര്‍ കുടിശിഖ വരുത്തുന്നതും ,ബാങ്കിന് നഷ്ടത്തിലാവുന്നതുമായ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഹോം ഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോകളാണ് ഇസ്ലാമിക്ക് ധനകാര്യ സ്ഥാപനം വാങ്ങുന്നത്.സാധാരണ വള്‍ച്ചര്‍ ഫണ്ടുകള്‍ക്കാണ് ഇത്തരത്തിലുള്ള പോര്‍ട്ട്‌ഫോളിയോകള്‍ ബാങ്കുകള്‍ വില്‍ക്കുന്നത്.എന്നാല്‍ ഇസ്ലാമിക് ശരിയ നിയമം അനുസരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊള്ളാമെന്ന് വാഗ്ദാനം നല്‍കിയാണ് ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ഓഫ ,ഇപ്പോള്‍ അയര്‍ലണ്ടില്‍ ,കടന്നുകൂടിയിരിക്കുന്നത്.

ഇതനുസരിച്ച് കൈമാറിയത് 350 പോര്‍ട്ട് ഫോളിയോകള്‍ മാത്രമെങ്കിലും ,ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കെല്ലാം പുതിയ സംവിധാനത്തിന് കീഴിലേക്കുള്ള പ്രവേശനം നല്കാന്‍ , കരാര്‍ അനുസരിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട് സന്നദ്ധമാണെന്നാണ് ഇസ്‌ളാമിക് ഹോം ഫിനാന്‍സ് സ്ഥാപനമായ ഓഫയുടെ അധികൃതര്‍ വ്യക്തമാക്കുന്നത്.

യു കെയിലെ ഏറ്റവും പഴയ ഹോം ഫിനാന്‍സ് ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് അല്‍ബുറാഖ് പോര്‍ട്ട്‌ഫോളിയോ. ഇതനുസരിച്ച് അല്‍ബുറാഖ് പോര്‍ട്ട്‌ഫോളിയോ ബാങ്ക് ഓഫ് അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്കെല്ലാം ശരിയ അനുസരിച്ചുള്ള പ്രോപ്പര്‍ട്ടി റീഫിനാന്‍സിങ് ഓപ്ഷനുകളുടെ വിശാലമായ ശ്രേണിയിലേക്ക് ആക്‌സസ് ഉണ്ടാകും.സര്‍വ്വീസ് പ്ലാറ്റ്‌ഫോമിലേക്ക് ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത മൈഗ്രേഷന്‍ ഉറപ്പാക്കുന്നതിലാണ് ഇപ്പോള്‍ ഓഫ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇസ്ലാമിക് ഫിനാന്‍സ് ഇടപാടുകള്‍ പേപ്പര്‍ രഹിതമാക്കുന്ന നൂതനമായ ബൈ-ടു-ലെറ്റ് (ബി ടി എല്‍) സേവനം അടുത്തിടെ ഓഫ ആരംഭിച്ചിരുന്നു.ഇതിനായി 230 മില്യണ്‍ പൗണ്ടാണ് ഇതിനായി നീക്കിവെച്ചത്. അല്‍ബുറ പ്രോഡക്ടുകള്‍ 2009 മുതല്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നില്ല. ഓഫ ബി ടി എല്‍ സര്‍വ്വീസ് തുടങ്ങിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.മാത്രമല്ല ശരിയ ഫിനാന്‍സിന്റെ എല്ലാ ഓപ്ഷനുകളുടെ വിപുലീകരണവും സാധ്യമായി.

ഇസ്ലാമിക് ഹോം ഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോ വില്‍ക്കാന്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് സമ്മതിച്ചത് ഓഫയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് സി എഫ് ഒ അമിര്‍ ഫിര്‍ദോസ് പറഞ്ഞു.ഓഫയുടെ വളര്‍ച്ചയുടെ ശ്രദ്ധേയ പടവുകളില്‍ ഒന്നാണ് ഇതെന്നും സി എഫ് ഒ പറഞ്ഞു.

യുകെയിലെ ആദ്യത്തെ ശരീഅ കംപ്ലയന്റ് ബ്രിഡ്ജ് ഫിനാന്‍സ് ഫിന്‍ടെക് ആണ് ഓഫ. പരമ്പരാഗത ഇസ്ലാമിക് ഫിനാന്‍സ് നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തനം. ലോകത്തെ ആധുനികവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട് ആധുനിക പേപ്പര്‍ രഹിത സംവിധാനമാണ് ഓഫ ഒരുക്കിയിരിക്കുന്നത്. അതിവേഗ ഫണ്ടിംഗാണ് ഇതിന്റെ പ്രത്യേകത.ഒരു വര്‍ഷം വരെ ഫണ്ട് ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുന്ന അയര്‍ലണ്ടിലെ ഇടപാടുകാരെ കൃത്യമായി കൈപ്പിടിയില്‍ ഒതുക്കാമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്.ബ്രിഡ്ജ് ഫിനാന്‍സ്, ബി ടി എല്‍ ഫിനാന്‍സ് എന്നിവയുള്‍പ്പെടെ ശരീയ ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.യു കെയിലെ പരിചയസമ്പന്നരും പ്രഗത്ഭരുമായ ഇസ്ലാമിക് ഫിനാന്‍സ് ടീമും ഓഫയ്ക്കുണ്ട്.

21ാം നൂറ്റാണ്ടിലേക്ക് ഇസ്ലാമിക് ഫിനാന്‍സിനെ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സി എഫ് ഒ പറഞ്ഞു.മുന്‍ കാലങ്ങളില്‍ ഉപഭോക്താക്കള്‍ നേരിട്ട കഠിനമായ പേപ്പര്‍വര്‍ക്കുകളും ബുദ്ധിമുട്ടുള്ള സംവിധാനങ്ങളും ഉപേക്ഷിച്ച് മുസ്ലീം, അമുസ്ലിം പ്രോപ്പര്‍ട്ടി നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ഹലാല്‍ ശരിയാ ഉത്പന്നങ്ങളുടെ ലക്ഷ്യം.

ഇസ്ലാമിക് ഫിനാന്‍സ് വിപണിയില്‍ സമാനതകളില്ലാത്തതാണ് ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്രോസ്സസ്സെന്നും ഓഫ അവകാശപ്പെടുന്നു.ക്രെഡിറ്റ് റേറ്റിംഗും അപകടസാധ്യതാ മാനദണ്ഡങ്ങളും പരിശോധിച്ച് ക്ലൈയിന്റുകള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ഉചിതമായ തീരുമാനം ലഭിക്കുമെന്നും ഓഫ പറയുന്നു.

അയര്‍ലണ്ടിലെ ഭവനമേഖലയില്‍ നിലവിലുള്ള , പ്രതിസന്ധികളും,ദൗര്‍ലഭ്യവും ,കൂടിയ പലിശ നിരക്കുമെല്ലാം പരിഹരിയ്ക്കാമെന്ന വാഗ്ദാനമാണ് ഇസ്ലാമിക്ക് ഹോം ലോണ്‍ പ്രൊവൈഡേസ്ഴ്സ് നല്‍കുന്നത്. രാജ്യത്തിന്റെ ജനസംഖ്യയുടെ രണ്ട് ശതമാനം പോലുമില്ലാത്ത ,ഇസ്‌ളാം മതത്തിന്റെ നേതൃത്വത്തിലുള്ള മാനേജുമെന്റിനെ ,ഭവന പ്രശ്നം പരിഹരിക്കാനായുളള ചാനലാക്കി മാറ്റുകയാണ് സര്‍ക്കാര്‍. രാജ്യത്തെ ക്രഡിറ്റ് യൂണിയനുകളിലൂടെ കൃത്യമായി ആവിഷ്‌കരിക്കാവുന്ന പദ്ധതിയെയാണ് മതബാങ്കുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൂട്ടുനില്‍ക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a</a

Comments are closed.

error: Content is protected !!