ഡബ്ലിന്‍ : സര്‍ക്കാരിന്റെ ഹൗസിംഗ് പദ്ധതികളെല്ലാം ‘ആഗോള തട്ടിപ്പാ’ണെന്ന് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക് ഡൊണാള്‍ഡ്. ഊതിവീര്‍പ്പിക്കുന്ന കുമിളകള്‍ പോലെയാണ് പദ്ധതികളെല്ലാം.പല പദ്ധതികളിലായി ഈ വര്‍ഷം ആയിരണക്കിന് വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് വെറും എട്ട് വീടുകള്‍ മാത്രമാണെന്നും മേരി ലൂ മക് ഡൊണാള്‍ഡ് ആരോപിച്ചു.
‘പൊള്ളയായ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ഭവനരംഗത്ത് നടക്കുന്നില്ല. അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ട് സ്‌കീമിലൂടെ 6200 വീടുകള്‍ മൂന്ന് വര്‍ഷത്തേക്ക് വാടകയ്‌ക്കോ വാങ്ങാനോ തയ്യാറാക്കുമെന്ന് കൊട്ടിഘോഷിച്ചിരുന്നു.ലോക്കല്‍ അതോറിറ്റികളുടെ ഭൂമിയില്‍ പ്രോപ്പര്‍ട്ടി നല്‍കാനായിരുന്നു 310 മില്യണ്‍ യൂറോ നീക്കിവെച്ചത്.എന്നാല്‍ ഒരൊറ്റ വീടു പോലും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിട്ടില്ല’.
സ്വന്തമായി വീട് സ്വപ്നം കാണുന്ന ഓരോ മനുഷ്യന്റെയും മുഖത്തേല്‍ക്കുന്ന പ്രഹരമാണിത്.ഇനിയെങ്കിലും ഈ പദ്ധതി സമ്പൂര്‍ണ്ണ പരാജയമാണെന്ന് സമ്മതിക്കുന്നുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് ഭവനപദ്ധതി എട്ടു വീടുകളില്‍ ഒതുങ്ങിപ്പോയതെന്നും വിശദീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പരാജയങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍
പരാജയപ്പെട്ട ഭവനപദ്ധതികളുടെ പുനരുപയോഗം മാത്രമാണ് ഫിന ഫാളും ഫിന ഗേലും നടത്തുന്നതെന്ന് മേരി മക് ഡൊണാള്‍ഡ് ആരോപിച്ചു.വന്‍കിടക്കാരായ ഡവലപ്പര്‍മാരുടെയും ഭൂവുടമകള്‍, നിക്ഷിപ്ത താല്‍പ്പര്യക്കാരായ നിക്ഷേപകരുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് ഹൗസിംഗ് ഫോര്‍ ഓള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ഡബ്ലിന്‍ ടിഡി ആരോപിച്ചു.
കണക്കുകളിലും എണ്ണത്തിലും ലക്ഷ്യത്തിലുമെല്ലാം മുന്നില്‍നില്‍ക്കും. പക്ഷേ റിസള്‍ട്ടൊന്നുമുണ്ടാകില്ല. ഇതാണ് യാഥാര്‍ത്ഥ്യം.’നല്ലൊരു ശതമാനം ആളുകളും മാസം തോറും 2,000 യൂറോ വരെ വാടക നല്‍കി കഷ്ടപ്പെടുകയാണ്.ഇത്രയധികം രൂപ വാടക നല്‍കുന്ന ഒരാള്‍ക്ക് എങ്ങനെ വീട് വാങ്ങാനാവശ്യമായ ഡിപ്പോസിറ്റ് ഉണ്ടാക്കുമെന്ന് എനിക്കറിയില്ല’
പ്രധാനമന്ത്രിയുടെ ന്യായങ്ങള്‍
കോവിഡ് പ്രതിസന്ധിയും തുടര്‍ച്ചയായ ലോക്ക്ഡൗണുകളും നിര്‍മ്മാണ വ്യവസായത്തെ വളരെ പ്രതികൂലമായി ബാധിച്ചു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്റെ ഭവനപദ്ധതികളെയും ദോഷകരമായി ബാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.അത് പൂര്‍ത്തീകരിക്കാവുന്ന തലത്തിലല്ല ഇപ്പോള്‍ സര്‍ക്കാരെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.”ഹൗസിംഗ് ഫോര്‍ ഓള്‍ എന്ന പദ്ധതിയിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ.നിരവധി പ്രോഗ്രാമുകള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം കോര്‍ക്കില്‍ ആദ്യ അഫോര്‍ഡിള്‍ ഭവനങ്ങള്‍ നല്‍കും.കൂടാതെ ലോക്കല്‍ അതോറിറ്റികളുമായി ചേര്‍ന്ന് പദ്ധതി വിപുലീകരിക്കും” പ്രധാനമന്ത്രി വിശദീകരിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.