head1
head3

ചത്ത കുതിരയോട് അനാദരവ് കാട്ടിയ ഐറിഷ് പരിശീലകന് ശിക്ഷ !

ഡബ്ലിന്‍ : ചത്ത കുതിരയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ടെസ്റ്ററിന് ആറുമാസത്തെ വിലക്കേര്‍പ്പെടുത്താന്‍ ഐറിഷ് ഹോഴ്സ് റേസിംഗ് റെഗുലേറ്ററി ബോര്‍ഡ് തീരുമാനം.തെറ്റ് ഏറ്റുപറഞ്ഞ് ടെസ്റ്റര്‍ ഗോര്‍ഡന്‍ എല്ലി ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ ആറുമാസമായി കുറയ്ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.മരിച്ച കുതിരപ്പുറത്ത് ഇരിക്കുന്നതിന്റെ ചിത്രമാണ് ഇദ്ദേഹത്തെ കുടുക്കിയത്.ഇതേതുടര്‍ന്ന് എല്ലിന്റെ ലൈസന്‍സ് 12 മാസത്തേക്ക് റദ്ദാക്കിയിരുന്നു. ഐഎച്ച്ആര്‍ബിക്ക് 15,000 യൂറോ ചെലവ് നല്‍കണമെന്നും തീരുമാനമുണ്ടായിരുന്നു.

43 കാരനായ എലിയറ്റ് കൗണ്ടി  കില്‍ഡെയറിലെ കുറാഗിലെ ഐഎച്ച്ആര്‍ബി ആസ്ഥാനത്ത് വിശദീകരണം നല്‍കുന്നതിനായി ഹാജരായിരുന്നു.ഈ വിലക്കു മൂലം ഇദ്ദേഹത്തിന് ഏപ്രിലിലെ ഐന്‍ട്രീ ഗ്രാന്‍ഡ് നാഷണലില്‍ പങ്കെടുക്കാനാവില്ല. സസ്‌പെന്‍ഷന്‍ തീയതി മാര്‍ച്ച് 9 ന് തീരുമാനിച്ചതിനാല്‍ അദ്ദേഹത്തിന് ഈ മാസത്തെ ചെല്‍ട്ടന്‍ഹാം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാവും.

മീത്തിലെ ലോംഗ് വുഡിലെ തന്റെ കലെന്‍ട്ര ഹൗസ് സ്റ്റേബിള്‍സ് യാര്‍ഡില്‍ നിന്നാണ് വിവാദ ചിത്രം ചോര്‍ന്നത്. ‘കുതിരകള്‍ എന്റെ ജീവിതമാണ്. ഞാന്‍ അവരെ സ്നേഹിക്കുന്നു. ആരും പണത്തിനായി റേസിംഗിന് നടത്താറില്ല .ഇത് ഒരു ഉപജീവനമാര്‍ഗ്ഗമാണ്. കുതിരകളെ സ്നേഹിക്കുന്നതിനാലാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നത്. ചത്ത കുതിരയോട് ഞാന്‍ അനാദരവ് കാണിച്ചു.ആ മൃഗം എന്നോട് വിശ്വസ്തനായിരുന്നു.ഇനിയൊരിക്കലും ഇത്തരത്തിലുള്ള പെരുമാറ്റം എന്നില്‍ നിന്നുണ്ടാവില്ല’ ഏല്ലി വ്യക്തമാക്കി.

എന്നാല്‍ ഇദ്ദേഹത്തിന്റെ വിവാദ ചിത്രം അയര്‍ലണ്ടിന്റെ മൃഗപരിപാലനത്തെ വളരെയധികം ദോഷകരമായി ബാധിച്ചതായി ഐ.എച്ച്.ആര്‍.ബി വിലയിരുത്തി. അതിനാല്‍ മാതൃകാപരമായ ശിക്ഷയും അച്ചടക്ക നടപടിയും അനിവാര്യമാണ്. എന്നിരുന്നാലും ഈ സംഭവത്തില്‍ ഹൃദയം തുറന്നു നടത്തിയ ക്ഷമാപണം പരിഗണിച്ച് സസ്പെന്‍ഷന്‍ കാലാവധി ആറുമാസമായി വെട്ടിക്കുറയ്ക്കുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More