head3
head1

ആഗോള റാങ്കിംഗ് ; ഡബ്ലിന്‍ ട്രിനിറ്റി കോളജിന്  101-ാം സ്ഥാനം

ഡബ്ലിന്‍ :ആഗോള റാങ്കിംഗില്‍ ഡബ്ലിന്‍ ട്രിനിറ്റി കോളേജിന്  101-ാം സ്ഥാനം

2022 ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലാണ് ട്രിനിറ്റി കോളേജ് ഡബ്ലിന്‍ 101ാം സ്ഥാനത്തായത്.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോളേജ് 100ന് പുറത്താകുന്നത്.അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നില മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന സൂചനയാണ് റാങ്കിംഗ് ഏജന്‍സികള്‍ നല്‍കുന്നത്.സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും ലഭ്യമാക്കിയില്ലെങ്കില്‍ യൂണിവേഴ്സിറ്റികള്‍ക്ക് മികച്ച പ്രകടനം സാധ്യമാവില്ലെന്നും ക്വു എസ് റാങ്കിംഗ് വ്യക്തമാക്കുന്നു.

അക്കാദമിക് -എംപ്ലോയര്‍ റപ്യൂട്ടേഷന്‍, ഫാക്കല്‍റ്റികള്‍, ഫാക്കല്‍റ്റി / വിദ്യാര്‍ത്ഥി അനുപാതം, അന്താരാഷ്ട്ര ഫാക്കല്‍റ്റി അനുപാതം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥി അനുപാതം എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകളെ റാങ്ക് ചെയ്യുന്നത്.

യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍ ആഗോള റാങ്കിംഗില്‍ 173ാം സ്ഥാനത്താണ്. ഗോള്‍വേ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലണ്ട് ആദ്യ 250ല്‍ നിന്ന് 258ാം സ്ഥാനത്തുമെത്തി.പ്രശസ്തിയിലെ ഇടിവ്, കുറഞ്ഞ അധ്യാപന ശേഷി , ഗവേഷണ പ്രകടനത്തിലെ ഇടിവ് എന്നീ കാരണങ്ങളാലാണ് ടിസിഡി ആദ്യ 100 സ്ഥാനങ്ങളില്‍ നിന്നും പുറത്തായതെന്ന് ആഗോള ഉന്നത വിദ്യാഭ്യാസ വിശകലന വിദഗ്ധരായ ക്യുഎസ് അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, രണ്ട് ഐറിഷ് സര്‍വകലാശാലകള്‍ നില മെച്ചപ്പെടുത്തി റാങ്ക് ഉയര്‍ത്തിയതായും ക്വു എസ് പറഞ്ഞു.യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍ 177ല്‍ നിന്ന് 173-ാം സ്ഥാനത്തേക്കും ലിമെറിക്ക് സര്‍വകലാശാല 510ല്‍നിന്ന് 501ലേയ്ക്കുമാണ് എത്തിയത്.തൊഴിലുടമയുടെ അംഗീകാരവും അന്താരാഷ്ട്ര ഫാക്കല്‍റ്റി അനുപാതവുമാണ് യുസിഡി റാങ്കിംഗ് വര്‍ദ്ധിപ്പിച്ചത്. ഗവേഷണ പ്രകടനത്തിലും അക്കാദമിക് പ്രശസ്തിയിലും നേരിയ പിന്നോട്ടടിയുണ്ടായി.

യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക് 286-ാം സ്ഥാനത്തുനിന്നും 298ലെത്തി. ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി 439ല്‍ നിന്നും 490ലുമെത്തി.ലിമെറിക്ക് യൂണിവേഴ്സിറ്റി ആറാം സ്ഥാനത്തും 751-800 ബാന്‍ഡില്‍ മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റി ഏഴാം സ്ഥാനത്തും ഡബ്ലിന്‍ ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി 801-1000 ബാന്‍ഡിലും ഇടം നേടി.

ഗവേഷണത്തിലും അധ്യാപന നിലവാരത്തിലും പ്രകടനം കുറയുന്നതിനാല്‍ ഐറിഷ് സര്‍വകലാശാലകള്‍ മൊത്തത്തില്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ക്യുഎസ് വക്താവ് ജാക്ക് മൊറാന്‍ പറഞ്ഞു.അധ്യാപന ശേഷി, ഗവേഷണ സ്വാധീനം എന്നിങ്ങനെ സ്ഥിരമായ നിക്ഷേപം ആവശ്യമുള്ള മേഖലകളിലാണ് മെച്ചപ്പെടുത്തലിനുള്ള തടസ്സങ്ങള്‍ അനുഭവപ്പെടുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More