head3
head1

കള്ളന്മാരെ കരുതിയിരിക്കണം… ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നവരെ പിന്തുടര്‍ന്ന് അപകടപ്പെടുത്തി പണം കവരുന്ന തസ്‌കരസംഘം

ഡബ്ലിന്‍ : ബാങ്ക് ജഗ്ഗിംഗിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഗാര്‍ഡ. ബാങ്കില്‍ നിന്നും കൂടുതല്‍ പണവും മറ്റും പിന്‍വലിച്ചുകൊണ്ടുപോകുന്നവരെ കാറില്‍ പിന്തുടര്‍ന്ന് അപകടപ്പെടുത്തി പണം കവരുന്നതാണ് തസ്‌കര സംഘത്തിന്റെ പുതിയ ശൈലി. ബാങ്കുകളും ധനകാര്യ സ്ഥാപനവും എപ്പോഴും ഈ ക്രിമിനലുകളുടെ നിരീക്ഷണത്തിലായിരിക്കും. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയുന്നതിന് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിച്ചു.

പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു. ബാങ്കുകളില്‍ നിന്ന് അനാവശ്യമായി വന്‍തുക പിന്‍വലിക്കുന്നത് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചുറ്റുപാടുകളെക്കുറിച്ച് വളരെ ബോധവാനായിരിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ബാങ്കില്‍ പ്രവേശിക്കുമ്പോഴും മടങ്ങുമ്പോഴും പരിസരത്തെ നല്ല നിലയില്‍ നിരീക്ഷിക്കണം. പണമായാലും ബാഗായാലും ഭദ്രമായി സൂക്ഷിക്കണം. ബാഗോ കവറോ വാഹനത്തില്‍ സൂക്ഷിക്കരുത്. പണമിടപാടുകള്‍ക്കും മറ്റും കൃത്യമായ സമയക്രമമോ നിശ്ചിത റൂട്ടുകളോ പാലിക്കരുത്. വ്യത്യസ്തമായ സമയവും വേറിട്ട റൂട്ടുകളും തിരഞ്ഞെടുക്കുന്നത് ആപത്തുകളെ ഒഴിവാക്കാന്‍ സഹായകരമാണെന്നും ഗാര്‍ഡ വിശദീകരിച്ചു.

ബാങ്കുകളിലും മറ്റും നേരിട്ട് പണം പിന്‍വലിക്കുന്നതിന് പകരം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശിക്കുന്നു. ആരെങ്കിലും പിന്തുടരുന്നുവെന്ന് തോന്നുന്നുവെങ്കില്‍, 999 എന്ന നമ്പറില്‍ വിളിച്ച് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കണമെന്നും ഗാര്‍ഡ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More