head1
head3

എം എം ലിങ്ക് വിന്‍സ്റ്ററിനും , കെ റ്റി ശങ്കരനും ഗാന്ധി സ്മൃതി പുരസ്‌കാരം

കൊച്ചി : ഗാന്ധിയന്‍ കെ റ്റി ശങ്കരനും ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം എം ലിങ്ക് വിന്‍സ്റ്ററിനും ഈ വര്‍ഷത്തെ ഗാന്ധി സ്മൃതി പുരസ്‌കാര സമര്‍പ്പണം.
ജീവകാരുണ്യ മേഖലയിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കപ്പെട്ടത്.

2000 മുതല്‍ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്ന ഇവര്‍ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിന് 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിനു നേതൃത്വം നല്‍കി. ഇക്കാലയളവില്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.വൈദ്യുതി രംഗത്ത് വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളില്‍ വൈദ്യുതി എത്തിച്ചു കൊടുക്കുന്നതിനും ഇവര്‍ക്കായി. അയര്‍ലണ്ടിലെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ വീടില്ലാത്ത അനവധി പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കാനുള്ള പദ്ധതികളും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ എം എം ലിങ്ക് വിന്‍സ്റ്ററിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!