head1
head3

ഇന്ത്യ നയിക്കുന്ന ലോകം

ന്യൂഡല്‍ഹി: ലോക വേദിയില്‍ ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ കൊടിയേറി

പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ അടക്കം 40 ഓളം പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് വേദി

വസുധൈവ കുടുംബകം എന്ന ഉച്ചകോടിയുടെ സന്ദേശം അടിസ്ഥാനമാക്കി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് വിവിധ വിഷയങ്ങളിലെ ചര്‍ച്ച. മൂന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.

ഇതിനിടെ നേതാക്കളുടെ ഉഭയകക്ഷി യോഗങ്ങളും നടക്കും. ആദ്യ സെഷന്‍ ‘ഒരു ഭൂമി’ ഇന്നു രാവിലെ 9ന്. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ രണ്ടാം സെഷന്‍.

സമാപന ദിവസമായ നാളെ രാവിലെ ലോക നേതാക്കള്‍ ഗാന്ധി സമാധിയായ രാജ്ഘട്ട് സന്ദര്‍ശിക്കും. തുടര്‍ന്ന് ഭാരത് മണ്ഡപത്തില്‍ വൃക്ഷത്തൈ നടും.

ഒരു ഭാവി ‘ സെഷനോടെ ഉച്ചകോടി അവസാനിക്കും. സമാപന സമ്മേളനത്തില്‍ ജി 20 അദ്ധ്യക്ഷ പദവി ബ്രസീലിന് കൈമാറും. ഇന്ത്യയുടെ കാലാവധി നവംബര്‍ 30ന് അവസാനിക്കുന്നതോടെ ഡിസംബര്‍ ഒന്നിന് ബ്രസീല്‍ പദവി ഏറ്റെടുക്കും.

രാത്രി 8ന് ലോകനേതാള്‍, മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അത്താഴ വിരുന്ന്. 400 അതിഥികള്‍ക്ക് ക്ഷണമുണ്ട്

ജി20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ആഫ്രിക്കനെയും ഇനി മുതല്‍ ഉള്‍പ്പെടുത്തും. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയന്റെ പ്രതിനിധികള്‍ കൂടി ചേരുമ്പോല്‍ ജി 20 ,ഇനി ജി 21 ആയി മാറും. ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിരാംഗത്വം നല്‍കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ ഫലം കണ്ടത് ശ്രദ്ധേയമായി.ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണും കൊമോറോസ് പ്രസിഡന്റുമായ അസലി അസുമാനിയും യോഗത്തിന് എത്തിയിട്ടുണ്ട്.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ പ്രധാനമന്ത്രി ഋഷി സുനക്, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഒമാന്‍ പ്രധാനമന്ത്രി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ്, റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിയിലെ പ്രധാന വിഷയങ്ങള്‍:
ആഗോള സമ്പദ്വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി ,നവീകരണം, ഡിജിറ്റലൈസേഷന്‍ ആരോഗ്യവും ക്ഷേമവും ഭീകരത വിരുദ്ധതയും സുരക്ഷയും

ഇന്നത്തെ പരിപാടികള്‍: രാവിലെ 9: ഉദ്ഘാടനം രാവിലെ 10: ആഗോള സമ്പദ്വ്യവസ്ഥ ഉച്ചയ്ക്ക് 12: കാലാവസ്ഥാ വ്യതിയാനം ഉച്ചയ്ക്ക് 2 : ഭക്ഷ്യസുരക്ഷ വൈകിട്ട് 4 : നവീകരണവും ഡിജിറ്റലൈസേഷനും വൈകിട്ട് 6 : അനുബന്ധ പരിപാടികള്‍.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a</

Comments are closed.

error: Content is protected !!