സ്‌നോയില്‍ മൃതസംസ്‌കാരം മുടങ്ങാതിരിക്കാന്‍,ബ്രിഡി മുത്തശ്ശിയുടെ മൃതസംസ്‌കാരത്തിനായി ഗ്രാമമൊന്നാകെ ഒത്തു ചേര്‍ന്നു
ടിപ്പററി : കനത്ത സ്നോ മൂലം മൃതസംസ്‌കാരം പോലും മുടങ്ങുന്ന നിലയിലാണ് അയര്‍ലണ്ടിലെ ടിപ്പററി ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങള്‍.കഴിഞ്ഞ ദിവസം നിര്യാതയായ ബ്രിഡി ഹാമേഴ്സ്ലി മുത്തശ്ശിയുടെ മൃതസംസ്‌കാരത്തിനായി ക്ലോണോള്‍ട്ടി ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ഒത്തുചേര്‍ന്നത് കുടംബത്തിന് ആശ്വാസമായി. കഴിഞ്ഞ ആഴ്ചയാണ് ബ്രിഡി ഹാമേഴ്സ്ലി മരിച്ചത്.
ഇന്നലെ രാവിലെയാണ് സംസ്‌കാരം നടത്തേണ്ടിയിരുന്നത്.ഈ പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച മൃതസംസ്‌കാരം നടത്തുന്നതിന് തടസ്സമായി.എന്തുചെയ്യുമെന്ന് കരുതി കുടുംബം വിഷമിച്ചിരിക്കെയാണ് സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ടിമ്മി ഹാമേഴ്സ്ലിയുടെ മുത്തശ്ശിയുടെ അന്ത്യയാത്ര സുഗഗമാക്കാന്‍ രംഗത്തിറങ്ങിയത്.
എട്ട് ട്രാക്ടറുകളും ഒട്ടേറെ ആളുകളും ഷൗവ്വലുമായെത്തി.റോഡും പള്ളിയും പരിസരവുമെല്ലാം വൃത്തിയാക്കിയതോടെ അനിശ്ചിതത്വം നീങ്ങി. രണ്ടു മണിക്കൂറുകൊണ്ട് എല്ലാം സാധാരണനിലയിലാക്കി. മൃതസംസ്‌കാരവും മംഗളമായി നടന്നു.അവിശ്വസനീയമായ സഹകരണമാണ് ആളുകളില്‍ നിന്നും ലഭിച്ചതെന്ന് ടിമ്മി പറഞ്ഞു.ആരെയും ഒരിക്കലും ശല്യപ്പെടുത്താത്തയാളായിരുന്നു മുത്തശ്ശിയെന്ന് ടിമ്മി പറഞ്ഞു.എന്നിട്ടും മോശം കാലാവസ്ഥ അവരുടെ അന്ത്യയാത്രയ്ക്ക് തടസ്സമുണ്ടാക്കി. എന്നാല്‍ എല്ലാവരും ഒത്തു കൂടി ബ്രിഡി ഹാമേഴ്സ്ലിയെ യാത്രയാക്കി.ഈ കൂട്ടായ്മയില്‍ പങ്കാളിയായവര്‍ക്കെല്ലാം ടിമ്മിയും കുടുംബവും നന്ദി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.