head1
head3

ഡോ. ടോണി ഹോളോഹന് ഫ്രീഡം ഓഫ് സിറ്റി അവാര്‍ഡ് നല്‍കി ഡബ്ലിന്‍ ജനതയുടെ സ്നേഹം

ഡബ്ലിന്‍ : കോവിഡ് പാന്‍ഡെമിക് സമയത്ത് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് ഡബ്ലിന്‍ ജനത നല്‍കിയ ‘ഫ്രീഡം ഓഫ് സിറ്റി ‘പുരസ്‌കാരം ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) ഡോ. ടോണി ഹോളോഹന്‍ സ്വീകരിച്ചു. ഡബ്ലിനിലെ മാന്‍ഷന്‍ ഹൗസില്‍ മേയര്‍ ഹേസല്‍ ചുവിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡബ്ലിന്റെ ആദരം സിഎംഒ ഏറ്റുവാങ്ങി.

പകര്‍ച്ചവ്യാധി നാളുകളില്‍ നല്‍കിയ വിലപ്പെട്ട സേവനത്തിന് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ഫ്രീഡം ഓഫ് സിറ്റി അവാര്‍ഡ് എന്‍ഫെറ്റിനും ഡോ. ഹോളോഹനും നല്‍കണമെന്ന് മേയറാണ് നിര്‍ദ്ദേശിച്ചത്.

ഡോ. ഹോളോഹന് നല്‍കിയ ഈ പുരസ്‌കാരവും ആദരവും രാജ്യത്തെ നമ്മുടെ എല്ലാ ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്കുമാണെന്ന് മേയര്‍  ഹേസല്‍ ചു പറഞ്ഞു.”ഓരോ ആരോഗ്യ പ്രവര്‍ത്തകനും നടത്തിയ അശ്രാന്ത പരിശ്രമവും ത്യാഗവും കൗണ്‍സില്‍ തിരിച്ചറിയുന്നു. ഈ അവാര്‍ഡിലൂടെ അവര്‍ക്കെല്ലാം ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.കഴിഞ്ഞ16 മാസമായി നമ്മള്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകരോടും മുന്‍നിര ജീവനക്കാരോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു ” . ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഡോ. ഹോളോഹന്‍ നന്ദി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More