head3
head1

ഫ്രാന്‍സില്‍ വാക്സിനെടുക്കാത്ത 3000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

പാരിസ് : വാക്സിനെടുക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ശിക്ഷണ നടപടിയുമായി ഫ്രാന്‍സ്. മൂവായിരം ആരോഗ്യ പ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. ഏകദേശം 12 ശതമാനത്തോളം ആശുപത്രി ജീവനക്കാരും ആറ് ശതമാനം ഡോക്ടര്‍മാരും ഇതുവരെ വാക്സിനെടുത്തിട്ടില്ലെന്നാണ് ഫ്രാന്‍സിലെ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി കണക്കാക്കുന്നത്. ഈ ശിക്ഷണ നടപടി താല്‍ക്കാലികമാണെന്ന് ആരോഗ്യമന്ത്രി ഒളീവിയര്‍ വേരന്‍ വ്യക്തമാക്കി.

ആശുപത്രി ജീവനക്കാര്‍, റിട്ടയര്‍മെന്റ് ഹോം വര്‍ക്കേഴ്സ്, ഫയര്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍ സെപ്റ്റംബര്‍ 15-നകം ഒരു ഡോസ് വാക്സിനെങ്കിലുമെടുക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അന്ത്യശാസനം നല്‍കിയിരുന്നു. അല്ലെങ്കില്‍ സസ്പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

കഫേകളിലും റസ്റ്റോറന്റുകളിലും മറ്റ് പല പൊതുസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ഫ്രാന്‍സ് കോവിഡ് ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം വാക്സിനെടുക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ യാതോരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പായുകയാണ്. ഇതിനെതിരെ പൊതു ജനങ്ങളില്‍ നിന്നും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതും നടപടിയ്ക്ക് പ്രേരകമായ സംഗതിയാണ്.

ഓരോ ദിവസവും ഏകദേശം 10,000 പുതിയ കോവിഡ് കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യ ജീവനക്കാരുടെ നിഷേധാത്മക നിലപാട് അംഗീകരിക്കില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

ആകെ 2.7 മില്യണ്‍ ആരോഗ്യ പ്രവര്‍ത്തകരാണ് ഫ്രാന്‍സിലുള്ളത്. 70% ഫ്രഞ്ചുകാര്‍ക്കും പൂര്‍ണ്ണ വാക്സിനേഷന്‍ നല്‍കിക്കഴിഞ്ഞു.12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. എന്നാല്‍ 74% പേര്‍ക്ക് ഒരു ഡോസ് മാത്രമേ നല്‍കിയിട്ടുള്ളൂ.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More