ഡബ്ലിന്‍ :അയര്‍ലണ്ടില്‍ കോവിഡും ഫ്ളൂവും പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ എച്ച് എസ് ഇ ശൈത്യകാല വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചു.ജി പികളിലും ഫാര്‍മസികളിലും വാക്സിനുകള്‍ ലഭിക്കും.
രാജ്യത്തുടനീളമുള്ള ജോലിസ്ഥലങ്ങളിലും ഹെല്‍ത്ത് കെയര്‍ വാക്സിനേഷന്‍ ക്ലിനിക്കുകളിലും വാക്സിന്‍ ലഭിക്കും.അപകടസാധ്യതയുള്ളവരെ മുന്നില്‍ക്കണ്ടാണ് സൗജന്യ വാക്സനേഷന്‍ നല്‍കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍, ദീര്‍ഘകാല രോഗികള്‍ എന്നിവര്‍ക്കും ഒരേ സമയം രണ്ട് വാക്സിനുകളും എടുക്കാം.
നഴ്‌സിംഗ് ഹോമുകള്‍ ഉള്‍പ്പെടെയുള്ള റെസിഡന്‍ഷ്യല്‍ കെയര്‍ സൗകര്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും രോഗികള്‍ക്കും രണ്ട് വാക്‌സിനുകളും നല്‍കാമെന്ന് എച്ച് എസ് ഇ അറിയിച്ചു.നാസല്‍ ഫ്ളൂ വാക്സിന്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കും. രണ്ട് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കുമാണ് ഇത് നല്‍കുന്നത്.
65 വയസ്സും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് ന്യുമോണിയ, സെപ്റ്റിസീമിയ, മെനിഞ്ചൈറ്റിസ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന ന്യൂമോകോക്കല്‍ വാക്‌സിന്‍ വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ഡോസും എച്ച് എസ് ഇ പട്ടികയിലുണ്ട്.
കഴിഞ്ഞ വര്‍ഷം 214 മരണം
കഴിഞ്ഞ വിന്ററില്‍ 4,000ത്തിലധികം ആളുകളാണ് ഫ്ളൂ ബാധിച്ച് ആശുപത്രിയിലെത്തിയത്. 7,000ത്തിലധികം പേര്‍ കോവിഡ് ബാധിതരായി.കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 214 പേര്‍ ഫ്ളൂ ബാധിച്ച് മരിച്ചെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്റെ കണക്കുകള്‍ പറയുന്നു.
തണുപ്പെത്തുന്നതോടെ കോവിഡും ഫ്ളൂവും വ്യാപകമാകുമെന്ന് ആരോഗ്യ വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കി.രണ്ട് വൈറസുകളും ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് എച്ച് എസ് ഇ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസിന്റെ കണ്‍സള്‍ട്ടന്റ് ഡോ ലൂയിസ് മാരോണ്‍ പറഞ്ഞു.അതിനാല്‍ ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ചെറിയ പനിബാധ പോലും കുടുംബത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രസിഡന്റ് ടോം മുറെ പറഞ്ഞു.ഈ പ്രതികൂലതകളില്‍ നിന്ന് കമ്മ്യൂണിറ്റികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിലെ എല്ലാവരുടെയും ബാധ്യതയാണ്- മുറെ ഓര്‍മ്മിപ്പിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/