ഡബ്ലിന്‍ : ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ ചട്ടപ്പടി സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എയര്‍ലിംഗസ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു. ആയിരക്കണക്കിനാളുകളുടെ യാത്രകളെ താളം തെറ്റിക്കുന്നതാണ് ഈ നടപടി.അതേ സമയം ചര്‍ച്ചയ്ക്ക് തയ്യാറാകാതെ എയര്‍ ലിംഗസും ഇയല്‍പയും കടുംപിടുത്തം തുടരുകയാണ്.
ബുധനാഴ്ച മുതലാണ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പൈലറ്റുമാര്‍ പണി മുടക്കുന്നത്.അടുത്ത ശനിയാഴ്ച പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 1 വരെ എട്ട് മണിക്കൂര്‍ പണിമുടക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനകം ഞായറാഴ്ച വരെയുള്ള 244 വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ശനിയാഴ്ചത്തെ എട്ടുമണിക്കൂര്‍ പണിമുടക്ക് മൂലം 120 വിമാനങ്ങള്‍ റദ്ദാക്കി. 15,000 യാത്രക്കാരെയാണ് ഇത് ബാധിക്കുക.സ്പാനിഷ്, പോര്‍ച്ചുഗീസ്,ക്രൊയേഷ്യ തുടങ്ങിയ ജനപ്രിയ അവധിക്കാല ഡസ്റ്റിനേഷനുകളിലേയ്ക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിലേറെയുമെന്ന് ട്രാവല്‍ ഏജന്‍ുമാര്‍ പറയുന്നു.
റദ്ദാക്കുന്ന വിമാനങ്ങളുടെ എണ്ണം അടുത്തയാഴ്ച ഇനിയും വര്‍ദ്ധിക്കുമെന്ന് എയര്‍ ലിംഗസ് വക്താവ് പറഞ്ഞു.സമരത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍ 124 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായി എയര്‍ലൈന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഇടപെട്ടിട്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എയര്‍ലിംഗസും ഇയല്‍പയും ധാരണയായിട്ടില്ല. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും കമ്പനി കൂടിക്കാഴ്ചയ്ക്ക് വിമുഖത കാട്ടുന്നതായി ഇയാല്‍ പ്രസിഡന്റ് ക്യാപ്ടന്‍ മാര്‍ക് ടിഗേ ആരോപിക്കുന്നു.ന്യായമായ ആവശ്യമാണ് പൈലറ്റുമാരുടേത്. അതംഗീകരിക്കാന്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്നം മറ്റ് ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യാമെന്നും അതിന് ശേഷം 12.5%ന് അപ്പുറമുള്ള വര്‍ദ്ധനവ് പരിഗണിക്കാമെന്നുമാണ് എയര്‍ലിംഗസ് നിലപാട്.എന്നാല്‍ ഇതിനോട് ഇയല്‍ വിയോജിച്ചു. ലേബര്‍ കോടതി, ഡബ്ല്യു ആര്‍ സിയുമായും വീണ്ടും ചര്‍ച്ച നടത്താമെന്ന നിര്‍ദ്ദേശവും എയര്‍ലിംഗസില്‍ നിന്നുമുണ്ടായി അതും പൈലറ്റുമാര്‍ നിരസിച്ചു.
കാലങ്ങളായി അവഗണിക്കുന്നതിനാല്‍ വേതനത്തില്‍ 24% വര്‍ദ്ധനവ് എന്ന ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാല്ല.പൈലറ്റുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ യാത്രക്കാര്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും മാര്‍ക് ടിഗേ പറഞ്ഞു.പൈലറ്റുമാരെ തകര്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
വ്യക്തിഗതമായി പൈലറ്റുമാരെ ആക്രമിക്കുകയാണെന്നും പ്രസിഡന്റ് ആരോപിച്ചു.കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പേരില്‍ നിരവധി പൈലറ്റുമാര്‍ക്കെതിരെയാണ് കമ്പനി അച്ചടക്ക നടപടികളെടുത്തിട്ടുള്ളത്.
ഇരുപക്ഷവും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എന്റര്‍പ്രൈസ് മന്ത്രി പീറ്റര്‍ ബര്‍ക്ക് ആവര്‍ത്തിച്ചു.വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷനും ലേബര്‍ കോടതിയും ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കണമെന്നും ബര്‍ക്ക് പറഞ്ഞു.
യാത്ര പ്ലാന്‍ ചെയ്തിരുന്നവരെയെല്ലാം വളരെ മോശമായി പണിമുടക്ക് ബാധിച്ചിരിക്കുകയാണെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ സി ഇ ഒ ക്ലയര്‍ ഡ്യൂണ്‍ പറഞ്ഞു.ശനിയാഴ്ചത്തെ പണിമുടക്കാണ് സ്ഥിതി ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്നത്.ആയിരക്കണക്കിനാളുകളുടെ യാത്രാ പരിപാടികള്‍ തകിടം മറിഞ്ഞെന്നും ഇവര്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.