head1
head3

വിമാന യാത്രാ പ്രതിസന്ധി തുടരുന്നു,യൂറോപ്പിലെങ്ങും വിമാനത്താവളങ്ങളില്‍ കുടുങ്ങി ആയിരങ്ങള്‍

ഡബ്ലിന്‍: യൂ കെ യിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അയര്‍ലണ്ടിലും യൂറോപ്പിലുടനീളവുമുണ്ടായ യാത്രാ പ്രതിസന്ധി തുടരുന്നു.

ഫ്‌ലൈറ്റ് കാലതാമസവും റദ്ദാക്കലും ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് യുകെയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇന്നലെയുണ്ടായ സാങ്കേതിക തകരാര്‍ മൂലം യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുന്നത്.

ഇന്നലെ ഉച്ചയോടെ തന്നെ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രാഥമികമായി പരിഹരിച്ചെങ്കിലും വീണ്ടും തരാറുകള്‍ ഉണ്ടായി.

ഇന്ന് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ എയര്‍ലൈനുമായി അവരുടെ ഫ്‌ലൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ വിമാനത്താവള അധികൃതരും,വിമാന കമ്പനികളും നിര്‍ദ്ദേശിക്കുന്നു.

ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ടീം അയര്‍ലണ്ടിന്റെ അംഗങ്ങള്‍ ഉള്‍പ്പെടെ, അയര്‍ലണ്ടിന് ചുറ്റുമുള്ള വിമാനത്താവളങ്ങളിലും യൂറോപ്പിലുടനീളം ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

യുകെ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് മിക്ക ഐറിഷ് വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. എയര്‍ ട്രാഫിക് മാനേജ്മെന്റ് സേവനങ്ങള്‍ നല്‍കുന്ന എയര്‍നാവ് അയര്‍ലന്‍ഡ്, ഫ്രഞ്ച് എയര്‍ സ്പേസ് കണ്‍ട്രോളറുകളുമായി ചേര്‍ന്ന് നേരിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ,അയര്‍ലണ്ടില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഐറിഷ് വ്യോമാതിര്‍ത്തിയെ ഫ്രഞ്ച് വ്യോമാതിര്‍ത്തിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എയര്‍ സ്പേസിന്റെ ഒരു വിഭാഗം ഉപയോഗിച്ചാണ് ഈ സംവിധാനം ഉണ്ടാക്കിയത്.

പല യാത്രക്കാര്‍ക്കും പുതിയ യാത്രാ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു, മറ്റുള്ളവര്‍ അവധികള്‍ റദ്ദാക്കി.

ഒഴിവാക്കാനാവാത്ത റദ്ദാക്കലുകളും കാലതാമസങ്ങളും’ അഭിമുഖീകരിക്കുന്നത് തുടരുകയാണെന്ന് ഇന്നലെ രാത്രി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എയര്‍ ലിംഗസ് പറഞ്ഞ എയര്‍ലിംഗ്സ് അടക്കമുള്ള വിമാനകമ്പനികള്‍ യാത്രക്കാരോട് ക്ഷമാപണം നടത്തി..തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങള്‍ മൂലമുണ്ടായ പ്രതിസന്ധിയാണിതെന്നാണ് അവര്‍ വെളിപ്പെടുത്തിയത്..

‘യുകെയിലെ ATC പ്രശ്നങ്ങളുടെ ഫലമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് തിരികെ വരാന്‍ വൈകുന്ന കാര്‍ പാര്‍ക്ക് ഉപഭോക്താക്കള്‍, അവര്‍ക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും അധിക പാര്‍ക്കിംഗ് ഫീസ് നല്‌കേണ്ടതില്ലെന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.