head1
head3

അയര്‍ലണ്ടില്‍ സ്വന്തമായി വീട് പണിയാം, ആകെ ചിലവിന്റെ 30 ശതമാനം സര്‍ക്കാര്‍ നല്‍കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്വന്തമായി വീട് പണിയുന്നവര്‍ക്ക് ആകെ ചിലവിന്റെ 30 ശതമാനം സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിക്ക് അനുമതിയായി.പുതിയ പദ്ധതി ഇന്ന് (ചൊവ്വാഴ്ച) ഹൗസിംഗ് മന്ത്രി ഡാരാ ഒബ്രിയന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്വന്തമായുള്ള ഭൂമിയില്‍ ആദ്യത്തെ വീട് (ഫസ്റ്റ് ഹോം) നിര്‍മിക്കുന്നവര്‍ക്കാണ് ചെലവിന്റെ 30 ശതമാനം വരെ സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുക.. ഗ്രാമീണ മേഖലകളില്‍ ഭവനനിര്‍മ്മാണത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കികൊണ്ടായിരിക്കും പദ്ധതിയുടെ വ്യാപനം പ്രഖ്യാപിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു, മാതാപിതാക്കളുടെ വീടുകളില്‍ നിന്നും മാറിത്താമസിക്കേണ്ട കര്‍ഷകരുടെ മുതിര്‍ന്ന മക്കളായ അപേക്ഷകര്‍ക്ക് അവരുടെ കുടുംബത്തിന്റെ ഭൂമിയില്‍ തന്നെ വീട് പണിയാന്‍ അനുമതി നല്‍കിയേക്കും.

ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ഷെയേര്‍ഡ് ഇക്വിറ്റി സ്‌കീം, ആവശ്യക്കാര്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അവരുടെ ആദ്യത്തെ വീട് നിര്‍മ്മിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായാണ് വിപുലീകരിക്കുന്നത്.

നിലവില്‍ ഫസ്റ്റ് ഹോം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 475,000 യൂറോ വരെ വിലയുള്ള വീടുകള്‍ അല്ലെങ്കില്‍ 500,000 യൂറോ വരെ വിലയുള്ള അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഷെയേര്‍ഡ് ഇക്വിറ്റി സ്‌കീം നടപ്പാക്കുന്നത്.കൗണ്ടികള്‍ അനുസരിച്ച് ഈ വില വ്യത്യാസപ്പെട്ടിരിക്കുന്നു.

.സ്‌കീമിന് കീഴില്‍ ഇതേ വരെ വീട് വാങ്ങിയവരില്‍ അഞ്ചില്‍ നാലും ഡബ്ലിന്‍, കോര്‍ക്ക്, കില്‍ഡെയര്‍, മീത്ത്, വിക്ലോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്..

പരിഷ്‌ക്കരിച്ച പദ്ധതി കൂടുതല്‍ അപേക്ഷകരെ സഹായിക്കുമെന്ന് മാറ്റങ്ങളെക്കുറിച്ച് പ്രതീകരിച്ച മന്ത്രി ഒബ്രിയന്‍ പറഞ്ഞു.

രാജ്യത്തെ മൂന്ന് പ്രധാന ബാങ്കുകളും – എഐബി, ബാങ്ക് ഓഫ് അയര്‍ലന്‍ഡ്, പെര്‍മനന്റ് ടിഎസ്ബി എന്നിവയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണ് , ആദ്യമായി വാങ്ങുന്നവരെ അവരുടെ മോര്‍ട്ട്‌ഗേജും പുതിയ വീടിന്റെ വിലയും തമ്മിലുള്ള വിടവ് നികത്താന്‍ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്.നിലവിലുള്ള സ്കീമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ  താഴെയുള്ള  ഔദ്യോഗിക  ലിങ്കിൽ നിന്നും അറിയാം.

https://www.firsthomescheme.ie/

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.

error: Content is protected !!