head3
head1

പാചകവിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

പാചകവിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം. ഒരു മകളുണ്ട്.

അറിയപ്പെടുന്ന പാചക വിദഗ്ധനാണ് നൗഷാദ്. തിരുവല്ല ആസ്ഥാനമായി കാറ്ററിംഗ് സര്‍വീസും ഹോട്ടലുകളുമുണ്ട്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു.

മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ദിലീപ് നായകനായ ലയണ്‍, സ്പാനിഷ് മസാല, ജയസൂര്യ നായകനായ പയ്യന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More