head3
head1

ജോലിയില്‍ കൂടുമാറാന്‍ ആഗ്രഹമുണ്ടോ? അയര്‍ലണ്ടില്‍ സുപ്രധാന തസ്തികകളില്‍ അവസരം

ഡബ്ലിൻ : അയര്‍ലണ്ടില്‍ സുപ്രധാന ജോലിമേഖലകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ കനത്ത ക്ഷാമം വര്‍ദ്ധിക്കുന്ന സാഹചര്യം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു . സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സ്, എന്‍ജിനിയേഴ്‌സ് ,പ്രൈവസി അനലിസ്റ്സ് ,ടാക്സ് മാനേജഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് പുതിയ റിക്രൂട്മെന്റുകളുമായി ബന്ധപ്പെട്ട് കനത്ത ആള്‍ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട് .പ്രമുഖ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ ഇന്‍ഡീഡ് നടത്തിയ ഗവേഷണ പഠനമാണ് ഈ കണ്ടത്തെല്‍ നടത്തിയിരിക്കുന്നത് .

2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത് .പ്രസ്തുത കാലയളവില്‍ ജോലി ഒഴിവുകളെ സംബന്ധിച്ച പരസ്യങ്ങള്‍ നല്‍കി 60 ദിവസമായിട്ടും നികത്താന്‍ കഴിയാത്ത ജോലിമേഖലകളാണ് ‘ഹാര്‍ഡ് ടു ഫില്‍’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയത് .പ്രൈവസി അനലിസ്റ്റ് തസ്തികയിലേക്ക് ഒഴിവുകള്‍ സംബന്ധിച്ച റിക്രൂട്ട്മെന്റ് പരസ്യങ്ങളില്‍ 54 ശതമാനവും, പരസ്യം പ്രസിദ്ധികരിച്ചു 60 ദിവസം കഴിഞ്ഞിട്ടും ഒഴിവുകള്‍ നികത്താന്‍ കഴിയാത്ത അവസ്ഥയില്‍ തുടരുകയാണ് . .അതുകൊണ്ട് തന്നെ പ്രൈവസി അനലിസ്റ്റ് തസ്തികയാണ് ഹാര്‍ഡ് ടു ഫില്‍ ഗണത്തില്‍ കഴിഞ്ഞകൊല്ലം ഒന്നാമതെത്തിയത് .

ബിസിനസ്സ് മേഖലയില്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട് വര്‍ധിച്ചു വരുന്ന നിബന്ധനകളും നിയന്ത്രണങ്ങളും പ്രൈവസി അനലിസ്റ്റുകളുടെ ആവശ്യകത അയര്‍ലണ്ടില്‍ വര്‍ധിപ്പിച്ചതായി ഇന്‍ഡീഡിന്റെ കരിയര്‍ വിദഗ്ധ സാറ കരോള്‍ ചൂണ്ടിക്കാട്ടി .പ്രസ്തുത ജോലി ആവശ്യപ്പെടുന്ന പ്രത്യേക വൈദഗ്ധ്യവും പുതിയ നിയമനങ്ങള്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആനിമേഷന്‍,ഗെയിം ഡെവലപ്പ്മെന്റ്

കലകളുമായി ബന്ധപ്പെട്ട ജോലികളാണ് ഹാര്‍ഡ് ടു ഫില്‍ ഗണത്തില്‍ രണ്ടാമത് എത്തിയത് .സിനിമ ,അനിമേഷന്‍ ,ഗെയിം ഡെവലപ്പ്മെന്റ് തുടങ്ങിയ മേഖലകളിലേക്ക് വര്‍ധിച്ചുവരുന്ന താല്‍പര്യങ്ങളും നിക്ഷേപങ്ങളും, ഒരു പരിധി വരെ ഇതിന് കാരണമായിട്ടുണ്ടെന്ന് ഇന്‍ഡീഡ് പറയുന്നു. ക്രിയാത്മകമായ മേഖലകള്‍ക്കപ്പുറത്തും ‘ആര്‍ട്ടിസ്റ്റ്’ എന്ന പദം ഉപയോഗിക്കുന്നതും ഈ ജോലി മേഖലയുടെ പുതിയ റിക്രൂട്ട്മെന്റ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായും ഇന്‍ഡീഡ് ചൂണ്ടിക്കാട്ടി.

എന്‍ജിനിയറിങ് മേഖല

എന്‍ജിനിയറിങ് മേഖലയില്‍ പ്രോസസ്സ് എഞ്ചിനീയഴ്സ് ,സീനിയര്‍ എന്‍ജിനിയേര്‍സ്സ് ,സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയേര്‍സ്സ് തുടങ്ങിയ തസ്തികകള്‍ നികത്തുവാന്‍ തൊഴില്‍ ഉടമകള്‍ പാടുപെടുന്നതായാണ് റിപ്പോര്‍ട്ട് . കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ബില്‍ഡിംഗ് എന്‍ജിനിയേര്‍സ്സ് ,വെല്‍ഡേഴ്സ് ,ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍സ് തുടങ്ങിയ ജോലികളിലേക്കും ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത് .നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സംബന്ധമായ കഴിവുകളിലെ ന്യുനതകളും ഈ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നുണ്ട് .ഏതൊക്കെ ജോലി മേഖലകളിലാണ് മനുഷ്യവിഭവശേഷിയുടെ കാര്യത്തില്‍ ഡിമാന്‍ഡ് സപ്ലൈ സംബന്ധിച്ചു ഗൗരവകരമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട് എന്നതിനെ സംബന്ധിച്ച വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ട് നല്‍കുന്നതായി കരിയര്‍ വിദഗ്ധ സാറാ കരോള്‍ വ്യക്തമാക്കി .

ജനുവരിയെത്തി, ഇനി കൂടുമാറ്റങ്ങളുടെ കാലം

അയര്‍ലണ്ടില്‍ പലപ്പോഴും ജനുവരി മാസത്തിലാണ് ജോലി മേഖലയില്‍ കൂടുമാറ്റങ്ങള്‍ പലരും നടത്താറുള്ളത് .പുതുവര്‍ഷത്തില്‍ പുത്തന്‍ ജോലിമേഖല അന്വേഷിക്കുന്നവര്‍ക്ക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രയോജനം ചെയ്യുമെന്ന് സാറ കരോള്‍ പറയുന്നു.വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഫ്രാസ്ട്രക്ച്ര് ഹൗസിങ് മേഖലകളിലേക്ക് യോഗ്യരായ എഞ്ചിനീയര്‍മാരുടെയും നിര്‍മ്മാണ തൊഴിലാളികളുടെയും ആവശ്യകത വര്‍ഷം തോറും വര്‍ദ്ധിച്ചു വരുകയാന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .

എന്തൊക്കെയായാലും വര്‍ഷംതോറും നിരവധിപേര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി പഠിച്ചിറങ്ങുന്നുണ്ടെങ്കിലും ,മാറുന്ന കാലഘട്ടത്തിനനുസരിച്ചു തൊഴില്‍ സംബന്ധമായ വൈദഗ്ദ്യം പലര്‍ക്കും ഇല്ലാതെ പോകുന്നു എന്നതിന്റെ ഉദാഹരങ്ങളാണ് ഇത്തരത്തിലുള്ള റിപോര്‍ട്ടുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!