head1
head3

ലിയോ വരദ്കര്‍ക്കെതിരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ സംഘടിത ‘ആക്രമണം’

ഡബ്ലിന്‍ : ഉപ പ്രധാനമന്ത്രിയും ഫിനഗേല്‍ നേതാവുമായ ലിയോ വരദ്കര്‍ക്കെതിരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ സംഘടിത ‘ആക്രമണം’. സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ഒന്നടങ്കം ഈ ചേരിതിരിഞ്ഞുള്ള ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ടെന്നത് ശ്രദ്ധേയമായി.

വരദ്കറുടെയും ഇദ്ദേഹത്തിന്റെ പാര്‍ട്ണറുടെയും വീടിന് സമീപം കഴിഞ്ഞ ദിവസം തീവ്ര വലതുപക്ഷക്കാര്‍ ഒത്തുചേര്‍ന്നു. വാക്സിനേഷന്‍ വിരുദ്ധരും ഈ പ്രതിഷേധത്തില്‍ പങ്കാളികളായി. വരദ്കര്‍ക്കെതിരെ സ്വവര്‍ഗ്ഗ രതി ഉള്‍പ്പടെയുള്ള ‘ആരോപണങ്ങളും’ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ ഇവര്‍ ഉന്നയിച്ചിരുന്നു.

സര്‍ക്കാര്‍ ഏകകണ്ഠമായി ഈ വരദ്കര്‍ വിരുദ്ധ നീക്കത്തിനെതിരെ നിലകൊണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് വരദ്കര്‍ക്കെതിരായ നീക്കത്തിനെതിരെ അതിശക്തമായ പ്രതിരോധവുമായി രംഗത്തുവന്നു. ജനാധിപത്യത്തില്‍ ഇത്തരം ശക്തികള്‍ക്ക് സ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള ഇത്തരം മനുഷ്യത്വരഹിതമായ നീക്കങ്ങള്‍ എല്ലാ അര്‍ഥത്തിലും മോശമാണ്. വരദ്കര്‍ക്കും മാറ്റിനുമെതിരെയുള്ള നീക്കം തീര്‍ത്തും അപലപനീയമാണ്. ഇത് പ്രതിഷേധമല്ല, രാഷ്ട്രീയവുമല്ല, നീച പ്രവൃത്തിയാണ് – അദ്ദേഹം പറഞ്ഞു.

അതേസമയം, സോഷ്യല്‍ ഡമോക്രാറ്റിക് ടിഡി ഗാരി ഗാനോണ്‍ പ്രതിഷേധത്തെ ന്യായീകരിച്ചു. തീവ്ര ഹോമോഫോബിയയ്ക്ക് അയര്‍ലണ്ടില്‍ സ്ഥാനമില്ലെന്നും എവിടെക്കണ്ടാലും എതിര്‍ക്കണമെന്നും ഇദ്ദേഹം പറഞ്ഞു. പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നുവെന്ന് ടിഡി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More