head1
head3

അയര്‍ലണ്ടില്‍ ചൂട് :ഫാനുകള്‍ ഉപയോഗിക്കുമ്പോള്‍ വെന്റിലേഷന്‍ മാര്‍ഗ്ഗരേഖകള്‍ ഉറപ്പാക്കണമെന്ന് എച്ച് എസ് ഇ.

അയര്‍ലണ്ടില്‍ ചൂട് :ഫാനുകള്‍ ഉപയോഗിക്കുമ്പോള്‍ വെന്റിലേഷന്‍ മാര്‍ഗ്ഗരേഖകള്‍ ഉറപ്പാക്കണമെന്ന് എച്ച് എസ് ഇ.

ഡബ്ലിന്‍ :ഫാന്‍ ഉപയോഗിക്കുമ്പോള്‍ പൊതുജനങ്ങള്‍ വെന്റിലേഷന്‍ മാര്‍ഗ്ഗരേഖകള്‍ ഉറപ്പാക്കണമെന്ന് എച്ച് എസ് ഇ.

അയര്‍ലണ്ട് നേരിടുന്ന ഉഷ്ണതരംഗത്തിനിടെ തണുപ്പിനായി ഇലക്ട്രിക് ഫാനുകള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണമെന്നാണ് എച്ച്.എസ്.ഇ നിര്‍ദേശിക്കുന്നത്.

. പല ദിവസങ്ങളിലും രാവിലെ താപനില 28 ഡിഗ്രീ സെല്‍ഷ്യസാണ്.30 വരെ ഇത് ഉയരുകയും ചെയ്യുന്നു.
. ഈ ആഴ്ചയുടെ തുടക്കം മുതല്‍ ട്രോപ്പിക്കല്‍ രാത്രികളും റിപ്പോര്‍ട്ട് ചെയ്യപെടുന്നു. അസഹ്യമായി തോന്നുന്ന ചൂടിനെ പ്രതിരോധിക്കുവാന്‍ ഭൂരിഭാഗം പേരും ഫാനുകളെയാണ് ആശ്രയിക്കുന്നത്.

ജോലി സ്ഥലങ്ങളിലും വീടുകളിലും വായുസഞ്ചാരവും വെന്റിലേഷനും ഉറപ്പാക്കുന്ന രീതിയില്‍ പെഡസ്റ്റല്‍ ഫാനുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് മിഡ് വെസ്റ്റ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ലോകാരോഗ്വാസംഘടനയുടെ വെന്റിലേഷന്‍ മാര്‍ഗ്ഗരേഖകള്‍, സര്‍ക്കാരിന്റെ വര്‍ക്ക് സേഫ്റ്റി മാനദണ്ഡങ്ങള്‍ , പബ്ലിക് ഹെല്‍ത്ത് മിഡ് വെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേഫ് വര്‍ക് സ്റ്റോപ്പ്‌സ് കോവിഡ് എന്ന ഗൈഡ്ബുക്ക് തുടങ്ങിയവയില്‍ പ്രതിപാദിക്കുന്ന പോലെ മതിയായ വെന്റിലേഷനില്ലാതെ ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വൈറസ് ഡ്രോപ്പ്‌ലെറ്റുകളും എയറോസോള്‍ കണികകളും പടരാനുള്ള സാധ്യത വര്‍ദ്ധിക്കാം.

ജനാലകള്‍ക്ക് സമീപം പെഡസ്റ്റല്‍ ഫാനുകള്‍ വെയ്ക്കുന്നത് പുറമെനിന്നുള്ള വായു അകത്തേയ്ക്ക് കടക്കുവാന്‍ സഹായിക്കും. എങ്കിലും വെന്റിലേഷന്‍ റേറ്റ് കുറഞ്ഞതും ഒക്യുപന്‍സി കൂടുതലുമുള്ള റൂമുകളിലും രോഗവ്യാപനത്തിന് കാരണമാകുന്ന കണികകള്‍ പടരാന്‍ സാധ്യതയുണ്ട്.

സാമൂഹിക അകലം പാലിച്ചിട്ടും രോഗം പൊട്ടിപ്പുറപ്പെട്ട ഒരു കിച്ചന്റെ ഉദാഹരണവും എച്ച്.എസ് ഇ ചൂണ്ടിക്കാട്ടി . പെഡസ്റ്റല്‍ ഫാന്‍ ഉണ്ടായിരുന്ന ഇവിടെ മാസ്‌ക് ധരിക്കാതെ ശരിയായ വെന്റിലേഷനില്ലാതെയായിരുന്നു ജോലികള്‍ നടന്നിരുന്നത്.

ഫാനുകളുടെ വില്പനയും ഉപയോഗവും വര്‍ധിച്ച സാഹചര്യത്തില്‍ ആളുകളുടെ എണ്ണം കൂടുതലുള്ള മുറികളില്‍ പുറമെ നിന്നുള്ള വായു അകത്തേയ്ക്ക് പ്രവേശിക്കുകയും മുറിക്കുള്ളിലെ വായു അധികം സര്‍ക്കുലേറ്റ് ചെയ്യാത്ത രീതിയില്‍ ഫാന്‍ പ്രവര്‍ത്തിപിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റായ ഡോക്റ്റര്‍ മേരി ക്യാസി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് താപനില കുറവാണെങ്കിലും അടുത്ത ദിവസങ്ങളിലും ശരാശരി 28 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയ താപനില ഉയര്‍ന്നേക്കാമെന്ന് മെറ്റ് എറാന്‍ പ്രവചിക്കുന്നു.

മേയോ,സ്ലൈഗോ,ഗോള്‍വേ കൗണ്ടികള്‍ അടങ്ങുന്ന മേഖലയില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More