ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഫാമിലി റീ യൂണിഫിക്കേഷന്‍ നടപടികള്‍ക്കായുള്ള നയരേഖ ഈ വര്‍ഷം അവസാനത്തോടെ പുനഃ പ്രസിദ്ധീകരിക്കുമെന്ന് ജസ്റ്റീസ് മിനിസ്റ്റര്‍ ഹെലന്‍ മക് എന്റി വ്യക്തമാക്കി.
2016 ലാണ് നോണ്‍ നാഷനലുകള്‍ക്ക് വേണ്ടിയുള്ള ഫാമിലി റീ യൂണിഫിക്കേഷന്‍ പോളിസി അവസാനമായി പ്രസിദ്ധീകരിച്ചിരുന്നത്. അതിന് ശേഷം പല തവണ ഭാഗികമായ മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും, നയരേഖയില്‍ അത് ഉള്‍പ്പെടുത്തിരുന്നില്ലെന്നത് ,നിരവധി അവ്യക്തതകള്‍ക്ക് കാരണമായിരുന്നു.ഇതിനെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച വിവിധ കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ നയരേഖ രൂപപ്പെടുത്തുന്നത്.
2020 ന് ശേഷം നിരവധി തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍,ഹോം കെയര്‍ അസിസ്റ്റന്റുമാര്‍, ഹോള്‍ട്ടികള്‍ച്ചര്‍ -ഫാം തൊഴിലാളികള്‍, മീറ്റ് പ്രോഡക്റ്റ് മേഖലയിലെ തൊഴിലാളികള്‍, എന്നിങ്ങനെ അയര്‍ലണ്ടില്‍ എത്തിയ തൊഴിലാളികള്‍ക്ക് വേണ്ടി താത്കാലികമായി രൂപപ്പെടുത്തിയ പോളിസികളാണ് ഇപ്പോഴുള്ളത്. ഇവയ്ക്കെല്ലാം പൊതുവായ നയം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.നവംബറിലോ,ഡിസംബറിലോ ഇത് സംബന്ധിച്ച പുതിയ നയം സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടും.
ഇവയില്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റ് ,നല്‍കിയിരിക്കുന്നത് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കാണ്.കുറഞ്ഞ ശമ്പളഘടനയായതിനാല്‍ നിലവില്‍ ഏറ്റവും കഠിനമായ ‘ഫാമിലി യൂണിഫിക്കേഷന്‍ ‘വ്യവസ്ഥകളാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.ശമ്പളം വര്‍ദ്ധിപ്പിച്ചും ,ഫാമിലി റീ യൂണിഫിക്കേഷന്‍ വ്യവസ്ഥകള്‍ ലളിതമാക്കിയും , പുതിയ പോളിസി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.