head3
head1

അയര്‍ലണ്ടിലെ ഫാമിലി റീ യൂണിഫിക്കേഷന് ഇനി ചിലവേറും ,വര്‍ദ്ധിപ്പിച്ച വരുമാന പരിധി ജനുവരി മുതല്‍

ഡബ്ലിന്‍ : അയര്‍ലണ്ടിലെ കുറഞ്ഞ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഐറിഷ് സര്‍ക്കാര്‍ നല്‍കുന്ന നികുതി രഹിത പ്രതിവാര പേയ്മെന്റിന്റെ (വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് (WFP)) പരിധി ഉയരുന്നു.ശമ്പളവും ,മിനിമം വേതനവും വര്‍ധിക്കുന്നതിനനുസരിച്ച് വരുമാനം കൂടുന്നതിനാലാണ് വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് എന്ന പേരിലുള്ള സഹായ പദ്ധതിയുടെ വരുമാന പരിധിയും ഉയര്‍ത്തുന്നത്.

വര്‍ക്കിങ് ഫാമിലി പേയ്മെന്റ് ഉയര്‍ത്തുന്നത് , കുറഞ്ഞ ശമ്പളമുള്ള നോണ്‍ ഇ യു ജീവനക്കാരുടെ ഫാമിലി റീ യൂണിഫിക്കേഷന്‍ വ്യവസ്ഥകളെ കാര്യമായ തോതില്‍ ബാധിക്കും. സര്‍ക്കാരില്‍ നിന്നും സൗജന്യ സഹായധനം സ്വീകരിക്കാന്‍ പാടില്ലാത്ത വിധം ഉയര്‍ന്ന വരുമാനമുണ്ടായിരുന്നാലേ ഫാമിലി യൂണിഫിക്കേഷന്‍ നയമനുസരിച്ച് സ്പൗസിനെയോ,കുട്ടികളെയോ അയര്‍ലണ്ടില്‍ എത്തിക്കാനാവു .

വരുമാനം കുറഞ്ഞവര്‍ക്കുള്ള വര്‍ക്കിംഗ് ഫാമിലി പേയ്മെന്റിന്റെ ഉയരുന്നതിനനുസരിച്ച് ,ഫാമിലി യൂണിഫിക്കേഷന്‍ വ്യവസ്ഥകള്‍ക്കും ,ഉയര്‍ന്ന വരുമാനം ആവശ്യമായി വരും.

നിലവില്‍ ഒരു കുട്ടിയെ ഫാമിലി റീ യൂണിഫിക്കേഷന്‍ നയമനുസരിച്ച് അയര്‍ലണ്ടില്‍ കൊണ്ടുവരാന്‍ 645 യൂറോ മതിയായിരുന്നു. ത്രെഷ് ഹോള്‍ഡ് വര്‍ദ്ധിക്കുന്നതിനനുസരിച്ചുള്ള പുതിയ നിരക്ക് പ്രകാരം ,ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ,ജനുവരി മുതല്‍ പ്രതിവാരം 705 യൂറോ വരുമാനമുണ്ടായാലേ ഒരു കുട്ടിയ്ക്ക് അനുമതി ലഭിക്കുകയുള്ളു. കുട്ടികളുടെ എണ്ണം അനുസരിച്ച് ത്രെഷ് ഹോള്‍ഡും വര്‍ദ്ധിക്കും.

ക്രിട്ടിക്കല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകാര്‍ക്ക് പക്ഷെ ഈ നിയമം ബാധകമാവില്ല.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ അടക്കമുള്ളവരുടെ ഫാമിലി റീ യൂണിഫിക്കേഷന്‍ വ്യവസ്ഥകളെ പുതിയ തീരുമാനം സാരമായി ബാധിക്കുമെങ്കിലും ,തുല്യ തോതിലുള്ള ശമ്പള വര്‍ദ്ധനവും സര്‍ക്കാര്‍ ,വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ആശ്വാസകരമാണ്. 2025 ജനുവരിയോടെ മുഴുവന്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ഉയര്‍ന്ന ശമ്പളവും ലഭിച്ചു തുടങ്ങും.

ഫാമിലി യൂണിഫിക്കേഷന്‍ പോളിസിയിലും അടുത്ത മാസങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന് ,ജസ്റ്റീസ് മന്ത്രി പ്രഖ്യാപിച്ചിരുന്നു.ഇതിലും ഒട്ടേറെ ആശ്വാസം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ അടക്കമുള്ള ,ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകാര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ മുന്‍ തീരുമാനത്തിന് വിരുദ്ധമായി , 2024 നവംബറില്‍ അയര്‍ലണ്ടില്‍ ജനറല്‍ ഇലക്ഷന്‍ നടത്തിയേക്കുമെന്ന സൂചനകളും ശക്തമാണ്. 2025 ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ജനറല്‍ ഇലക്ഷന്‍ ,നേരത്തെ നടത്തേണ്ടി വന്നാല്‍ ,പുതിയ നയ പ്രഖ്യാപനങ്ങള്‍ മാറ്റിവെക്കാന്‍ സര്‍ക്കാരും നിര്‍ബന്ധിതരായേക്കും

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

 

Comments are closed.

error: Content is protected !!