head1
head3

കയറ്റുമതിയില്‍ ചരിത്ര നേട്ടവുമായി അയര്‍ലണ്ട്…. ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതി കുറഞ്ഞു; യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി കൂടി

 

ഡബ്ലിന്‍ : കയറ്റുമതിയില്‍ റെക്കോര്‍ഡിട്ട് അയര്‍ലണ്ട്. കഴിഞ്ഞ വര്‍ഷം 160ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് രാജ്യം നടത്തിയത്. ഇതൊരു ചരിത്രമാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് സാക്ഷ്യപ്പെടുത്തുന്നു.

കോവിഡ് -19 മൂലം ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥിതിയില്‍ മാന്ദ്യമുണ്ടായിട്ടും 2019നെ അപേക്ഷിച്ച് അയര്‍ലണ്ടിന്റെ മൊത്തം കയറ്റുമതി 5 ശതമാനം ഉയര്‍ന്നു.മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളാണ് ഈ മികച്ച പ്രകടനത്തിന് കാരണമായത്. ഐറിഷ് കയറ്റുമതിയുടെ 40 ശതമാനവും ഇവയാണ്.ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതി കുറഞ്ഞപ്പോള്‍ ഇ.യു രാജ്യങ്ങളുടേതില്‍ വലിയ വര്‍ധനയുണ്ടായി. ഇവയ്ക്ക് പുറമേ അമേരിക്കയിലേയ്ക്കുള്ള കയറ്റുമതിയിലും അയര്‍ലണ്ട് നേട്ടമുണ്ടാക്കി.

മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനം വര്‍ധനവാണുണ്ടായത്.2020ലെ ഇവയുടെ കയറ്റുമതി 12.5 ബില്യണ്‍ യൂറോ വര്‍ദ്ധിച്ച് 62 ബില്യണ്‍ യൂറോയിലെത്തി.ജൈവ രാസവസ്തുക്കളാണ് മറ്റൊരു പ്രധാനപ്പെട്ട വലിയ കയറ്റുമതിയിനം.അതേസമയം,ഭക്ഷ്യ, ലൈവ് ആനിമല്‍ കയറ്റുമതി 2019നെ അപേക്ഷിച്ച് 266 മില്യണ്‍ യൂറോയുടെ കുറവുണ്ടായി. മൊത്തം 11.5 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് കഴിഞ്ഞ വഷം നടന്നത്.

വിവിധ മേഖലകളിലായി കൂടുതല്‍ ഉല്പാദനയൂണിറ്റുകള്‍ ഉണ്ടാവുകയും,വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ യൂറോപ്യന്‍ ഹബ്ബായി അയര്‍ലണ്ട് മാറുകയും ചെയ്തതിന്റെ അനന്തര ഫലമാണിതെന്നും,അടുത്ത വര്‍ഷങ്ങളിലും ഇതേ പ്രവണത തുടരുമെന്നും എന്റര്‍പ്രൈസ് അയര്‍ലണ്ട് വിലയിരുത്തുന്നു.

ഇറക്കുമതി കുറഞ്ഞു

2020ലെ ഇറക്കുമതിയില്‍ 5.5 ബില്യണ്‍ (6 ശതമാനം) യൂറോയുടെ കുറവ് നേരിട്ടു.85.3 യൂറോയുടെ ഇറക്കുമതിയാണുണ്ടായത്. വിമാനം ഉള്‍പ്പെടെയുള്ള ‘മറ്റ് ഗതാഗത ഉപകരണങ്ങളാണ് ഇറക്കുമതിയുടെ 15 ശതമാനം. കഴിഞ്ഞ വര്‍ഷം 12.7 ബില്യണ്‍ യൂറോയുടെ ഇത്തരം ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്.2019ലെ ഇവയുടെ ഇറക്കുമതിയെ അപേക്ഷിച്ച് 41 ശതമാനം കുറവാണുണ്ടായത്.പെട്രോളിയം ഇറക്കുമതിയില്‍ 1.7 ബില്യണ്‍ യൂറോയുടെ; 40 ശതമാനം കുറവുണ്ടായി.

ബ്രിട്ടനും അയര്‍ലണ്ടും പിന്നെ കയറ്റുമതി-ഇറക്കുമതികളും


  

കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലേക്കുള്ള കയറ്റുമതിയില്‍ 9 ശതമാനം കുറവുണ്ടായി.12.4 ബില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ബ്രിട്ടനിലേയ്ക്ക് നടന്നത്.2020 ലെ അയര്‍ലണ്ടിന്റെ മൊത്തം കയറ്റുമതിയുടെ 8 ശതമാനമാണിത്.ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിയില്‍ വര്‍ഷാവര്‍ഷം 5 ശതമാനം കുറയുന്ന പ്രവണത പോയ വര്‍ഷവും തുടര്‍ന്നു.2020ലത് 17.8 ബില്യണ്‍ യൂറോയായി കുറഞ്ഞു.2020ലെ മൊത്തം ഇറക്കുമതിയുടെ 21 ശതമാനവും ബ്രിട്ടനില്‍ നിന്നുള്ള ചരക്കുകളാണ്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജര്‍മ്മനിയും ബെല്‍ജിയവും

2020ല്‍ അയര്‍ലണ്ടിന്റെ മൊത്തം കയറ്റുമതിയുടെ 40 ശതമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കാണ്. 2019ലേതിനേക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണുണ്ടായത്.യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ ബെല്‍ജിയവും ജര്‍മ്മനിയും കഴിഞ്ഞ വര്‍ഷത്തെ ഐറിഷ് കയറ്റുമതിയുടെ ജനപ്രിയ സ്ഥലങ്ങളായി.2020ല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 30.3 ബില്യണ്‍ യൂറോയുടെ ഇറക്കുമതിയുണ്ടായി.ഇത് മൊത്തം ഇറക്കുമതിയുടെ 36 ശതമാനമാണിതെന്ന് സിഎസ്ഒ പറഞ്ഞു. ഇത് 2019നെ അപേക്ഷിച്ച് 9 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ കയറ്റുമതി കൂടി

യൂറോപ്യന്‍ യൂണിയനും യുകെക്കും പുറമേ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 82 ബില്യണ്‍ യൂറോയുടേതാണ്. 2019മായി താരതമ്യം ചെയ്യുമ്പോഴിത് 3 ശതമാനം ഉയര്‍ന്നതാണ്. 2020 ലെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സ് ആയിരുന്നു.മൊത്തം കയറ്റുമതിയുടെ 31 ശതമാനം ;49.8 ബില്യണ്‍ യൂറോയുടെ വരുമാനമാണ് ഇതിലൂടെ ലഭിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More