head3
head1

മട്ട അരിയ്ക്ക് വില കൂടും, 20 ശതമാനം കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.

ന്യൂ ഡല്‍ഹി : ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന മട്ട അരിയ്ക്ക് 20 ശതമാനം കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.

വിദേശങ്ങളില്‍ താമസിക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാരും, ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന അരി തന്നെയാണ് ഉപയോഗിക്കുന്നത്. നോണ്‍ ബസുമതി അരിയ്ക്ക് ഈ വര്‍ഷം ആദ്യം വില കൂട്ടിയപ്പോഴും മട്ട റൈസ് പോലുള്ള പാര്‍ബോയ്ല്‍ഡ് റൈസിനെ ഈ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മട്ട റൈസിന് എക്‌സ്‌പോര്‍ട്ട് ഡ്യൂട്ടി കൂട്ടികൊണ്ടുള്ള തീരുമാനം പ്രവാസികളുടെ ബജറ്റിനെ കാര്യമായ തോതില്‍ ബാധിക്കും.ഇപ്പോള്‍ 17 യൂറോ ശരാശരിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അരിയ്ക്ക് എക്‌സ്‌പോര്‍ട്ട് ചുങ്കം ഇനത്തില്‍ മാത്രം മൂന്നര യൂറോയോളം വില കൂടും. വിലയ്ക്ക് അനുസരിച്ച് മറ്റു നികുതികളും,ചിലവുകളും കൂടുന്നതോടെ പത്ത് കിലോയുടെ ഒരു പാക്കറ്റ് അരിയ്ക്ക് 35 ശതമാനമെങ്കിലും വില കൂടിയേക്കാമെന്ന് വ്യാപാര കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

മലയാളി കൂടിയായ കസ്റ്റംസ് ഡപ്യൂട്ടി ഡയറക്ടര്‍ അമൃത ടൈറ്റസ് ഒപ്പു വെച്ച് പ്രസിദീകരിച്ച ഗസറ്റ് തീരുമാനം ,ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

അരി കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഏതാണ്ട് 140 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വിവിധ തരത്തിലുള്ള അരി കയറ്റുമതി ചെയ്യുന്നത്. ഗുണവും വില വിലക്കുറവുമുള്ള ഇന്ത്യന്‍ അരി ഇതിനോടകം തന്നെ ആഗോളവിപണിയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അരി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈന പോലും ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് ഉത്പാദനം കുറഞ്ഞത് വിലക്കയറ്റത്തിലേക്കും ക്ഷാമത്തിലേക്കും നയിച്ചേക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് ഇതിനെ പ്രതിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ സജീവമാകുന്നത്.

അരി കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. തായ്ലന്‍ഡ്, വിയറ്റ്നാം, പാകിസ്താന്‍, മ്യാന്‍മാര്‍, ചൈന എന്നിവയാണ് കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍. കയറ്റുമതിയില്‍ മുന്നിലാണെങ്കിലും ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം മാത്രമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തിന്റെ അരി ആവശ്യത്തിന്റെ 40 ശതമാനവും നിറവേറ്റുന്നത് ഇന്ത്യയാണ്. 2022- 23 വര്‍ഷം 2.13 കോടി ടണ്‍ അരിയാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

വരള്‍ച്ചയെതുടര്‍ന്ന് തായ്ലാന്‍ഡില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ കുറവുണ്ടായി. വിയറ്റ്നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള അരിക്ക് ആഗോളവിപണിയില്‍ പ്രിയമേറിയത്. 140-ല്‍ അധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. യൂറോപ്പിലേയ്ക്ക് കുടിയേറുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം വര്‍ദ്ധിച്ചതോടെ യൂറോപ്പും ഇന്ത്യയുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായി മാറിയിട്ടുണ്ട്.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.