ഡബ്ലിന്‍: ഇലക്ട്രിക്ക് വാഹനങ്ങള്‍ യൂറോപ്പില്‍ തന്നെ നിര്‍മ്മിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. യൂറോപ്പില്‍ നിര്‍മ്മിച്ച ചെറിയ ഇലക്ട്രിക് കാറുകള്‍ 25,000 യൂറോയില്‍ വില്‍ക്കാനാവുമെന്ന സൂചനകളാണ് കാര്‍ നിര്‍മ്മിതാക്കള്‍ നല്‍കുന്നത്.,
ഇത് യൂറോപ്യന്‍ യൂണിയനിലെ മോട്ടോര്‍ വ്യവസായത്തെ ആകെ മാറ്റിമറിച്ചേക്കാമെന്നാണ് , ഒരു പ്രമുഖ പരിസ്ഥിതി എന്‍ജിഒയുടെ വിശകലനം
ഉല്‍പ്പാദനച്ചെലവും ബാറ്ററി വിലയും കുറയുന്നതോടെ ‘മാസ്-മാര്‍ക്കറ്റ് ബി-സെഗ്മെന്റ് വാഹനങ്ങള്‍’ എന്നറിയപ്പെടുന്നവയെ 2025-ഓടെ കൂടുതല്‍ വാഹനങ്ങള്‍ ഇലക്ട്രിക്ക് വിഭാഗത്തിലേയ്ക്ക് മാറുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് & എന്‍വയോണ്‍മെന്റ് (T&E) നടത്തിയ പഠനത്തില്‍ പറയുന്നു.
ചെറുതും അഫോര്‍ഡബിളുമായ ‘ ഇവി’കളുടെ ലഭ്യത ‘ഇലക്ട്രിക് കാറുകള്‍ വന്‍തോതില്‍ സ്വീകരിക്കുന്നതിനുള്ള ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കള്‍ കരുതുന്നു.നിലവില്‍ ചൈനീസ് കമ്പനികളാണ് യൂറോപ്പിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.അത് തടയുന്നതിന് യൂറോപ്പില്‍ തന്നെ ചെറിയ വിലയ്ക്ക് നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകളുടെ വരവ് കാരണമാവുമെന്നും പഠനത്തില്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.