head3
head1

യൂറോ – രൂപാ വിനിമയ നിരക്ക് സര്‍വകാല റിക്കോര്‍ഡിലേയ്ക്ക്

ഡബ്ലിന്‍: ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു.യൂറോയ്‌ക്കെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് 90.72 എന്ന നിലയിലാണ്.

ഇന്ത്യന്‍ രൂപയ്ക്ക് യൂറോയ്ക്ക് എതിരെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്.ഡിസംബറില്‍ വിനിമയ നിരക്ക് 90.46 വരെ ഉയര്‍ന്നിരുന്നു.
പിന്നീട് , മാര്‍ച്ച് 26 ന് 85.44 എന്ന വിനിമയ നിരക്കില്‍ എത്തിയ ശേഷം ക്രമാനുഗതമായി  മുന്നോട്ടുകയറിയ  യൂറോയുടെ കുതിപ്പ് ഇനിയും തുടരുമെന്ന സൂചനയാണ് വിദഗ്ദര്‍ നല്‍കുന്നത്.

ഇന്ത്യയിലെ കോവിഡ് പശ്ചാത്തലവും,വിപണിയിലെ അസ്ഥിരതയും ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായതായി പറയെപ്പെടുന്നു.ഈ മാസം 95 യൂറോ വരെ യൂറോയ്‌ക്കെതിരെ ഇന്ത്യന്‍ രൂപയുടെ വിലയിടിയുമെന്ന റിപ്പോര്‍ട്ടുകള്‍ സാമ്പത്തിക മേഖലയില്‍ പ്രചരിക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.