head3
head1

ഇറ്റലിക്ക് മുമ്പില്‍ മുട്ടുമടക്കി തുര്‍ക്കിപ്പട ,എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം

യൂറോ കപ്പിലെ കറുത്ത കുതിരകളാകും എന്ന് പലരും പറഞ്ഞ തുര്‍ക്കിയെ തകര്‍ത്തു കൊണ്ട് ഇറ്റലി യൂറോ കപ്പിന് തുടക്കം കുറിച്ചു. ഇന്ന് റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചിനിയുടെ ടീം നേടിയത്. തീര്‍ത്തും ആധികാരികമായിരുന്നു ഇറ്റലിയുടെ ഇന്നത്തെ പ്രകടനവും വിജയവും.

റോമില്‍ കരുതലോടെയാണ് ഗ്രൂപ്പ് എയിലെ ഇരുടീമുകളും തുടങ്ങിയത്. ഡിഫന്‍സില്‍ ഊന്നി കളിച്ച തുര്‍ക്കി ഇറ്റലിയുടെ അറ്റാക്ക് പെട്ടെന്നു തന്നെ ക്ഷണിച്ചു വരുത്തി. ഈ ടൂര്‍ണമെന്റിലെ തന്നെ ആദ്യ അവസരം വന്നത് നാപോളിയുടെ താരം ഇന്‍സിനെയ്ക്ക് ആയിരുന്നു. തുര്‍ക്കി വലയിലേക്ക് പന്ത്  കയറ്റാന്‍ ഇന്‍സീനെ ശ്രമിച്ചു എങ്കിലും പന്ത് ലക്ഷ്യത്തില്‍ നിന്ന് വളരെ ദൂരെയാണ് ചെന്നത്.

ഇതിനു പിന്നാലെ ഒരു കോര്‍ണറില്‍ നിന്ന് കിയെല്ലിനിയുടെ ഹെഡര്‍ ലോകോത്തര സേവിലൂടെ കകിര്‍ തടഞ്ഞു. തുര്‍ക്കി ഡിഫന്‍സും മധ്യനിരയും തുടര്‍ച്ചയായി പന്ത് നഷ്ടപ്പെടുത്തിയത് ഇറ്റലിക്ക് അറ്റാക്കുകള്‍ തുടങ്ങാന്‍ സഹായകമായി. ആദ്യ പകുതിയില്‍ ആ രണ്ട് നല്ല അവസരങ്ങള്‍ മാത്രമേ എന്നിട്ടും ഇറ്റലിക്ക് സൃഷ്ടിക്കാനായുള്ളൂ.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചെംഗിസ് ഉണ്ടറിനെ കളത്തില്‍ എത്തിച്ച് തുര്‍ക്കി ടാക്ടിക്‌സ് മാറ്റി. മറുവശത്ത് ഇറ്റലി ലൊറെന്‍സോയെയും കളത്തില്‍ എത്തിച്ചു. കളിയുടെ 53മത് മിനുറ്റില്‍ ഈ യൂറോ കപ്പിലെ ആദ്യ ഗോള്‍ പിറന്നു. ഒരു സെല്‍ഫ് ഗോളിലൂടെ ഇറ്റലിയാണ് ലീഡ് എടുത്തത്. വലതു വിങ്ങുലൂടെ കുതിച്ചെത്തിയ ബെറാഡിയുടെ ക്രോസ് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ തുര്‍ക്കി ഡിഫന്‍ഡറായ ഡെമിറാലിന്റെ നെഞ്ചത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു.

ഈ ഗോളിനു ശേഷം കളി ഒരു തുറന്ന പോരാട്ടമായി മാറി. തുര്‍ക്കി അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചത് ഇറ്റലിക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമായി. കകിറിന്റെ സേവുകള്‍ മാത്രമാണ് ഇറ്റലിയെ രണ്ടാം ഗോളില്‍ നിന്ന് അകറ്റിയത്. പക്ഷെ അധികനേര കകിറിനും ഇറ്റലിയുടെ രണ്ടാം ഗോള്‍ തടയാനായില്ല. 66മത്   മിനുട്ടില്‍ ഇമ്മൊബിലെ ആണ് ഇറ്റലിയുടെ രണ്ടാം ഗോള്‍ നേടിയത്. സ്പിനസോളയുടെ ഷോട്ട് കാകിര്‍ തടഞ്ഞപ്പോള്‍ റീബൗണ്ടിലൂടെ ഇമ്മൊബിലെ പന്ത് വലയില്‍ എത്തിച്ച് ഇറ്റലിയുടെ സന്തോഷം ഇരട്ടിയാക്കി.

80മത്  മിനുട്ടില്‍ ഇന്‍സിനെയുടെ വക ഇറ്റലിയുടെ മൂന്നാം ഗോളും വന്നു. തുര്‍ക്കി ഗോള്‍കീപ്പറിന്റെ പിഴവ് മുതലെടുത്തായിരുന്നു ഇന്‍സീനെയുടെ ഗോള്‍. ഇതിനേക്കാള്‍ ഗോളുകള്‍ നേടാനുള്ള അവസരം ഇറ്റലിക്ക് ഉണ്ടായിരുന്നു എങ്കിലും ഫൈനല്‍ പാസുകളും ഗോള്‍ മുഖത്ത് ലക്ഷ്യം പിഴച്ചതും വിനയായി. ഇറ്റലിയുടെ തുടര്‍ച്ചയായ ഒമ്പതാം വിജയമാണ് ഇത്. ഈ ഒമ്പതു മത്സരങ്ങളിലും ഇറ്റലി ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More