head1
head3

യൂറോപ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍ പാത വരുന്നു

മിലാന്‍: യൂറോപ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിച്ചു റെയില്‍പാതയൊരുക്കാന്‍ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. 2050 ഓടെ വന്‍കരയെ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കെത്തിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി.

0.5 ശതമാനം മാത്രം കാര്‍ബണ്‍ എമ്മിഷന്‍ ഉണ്ടാവുന്ന റെയില്‍ ഗതാഗതസംവിധാനം കൂടുതലായി ഉപയോഗിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെയടക്കം ചെറുക്കാന്‍ സഹായിക്കുമെന്ന് ഷിഫ്റ്റ് റ്റു റെയില്‍ മേധാവി കാര്‍ലോ ബോര്‍ഗ്ഗിനി പറഞ്ഞു. റെയില്‍ ഗതാഗതമേഖലയില്‍ ഗവേഷണം നടത്തുന്ന യൂറോപ്യന്‍ യൂണിയന്‍ സംവിധാനമാണ് ഷിഫ്റ്റ് റ്റു റെയില്‍.

യൂറോപ്പിലെ റെയില്‍ സംവിധാനങ്ങള്‍ വളരെ മികച്ചതാണെങ്കിലും, 7 മുതല്‍ 11 ശതമാനം വരെ ആളുകള്‍ മാത്രമാണ് റെയില്‍ മാര്‍ഗ്ഗം യാത്ര ചെയ്യാറുള്ളത്. അതിര്‍ത്തി കടന്നുള്ള ട്രെയിന്‍ യാത്രകള്‍ക്ക് ചിലവേറിയതിനാലും, ചില പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ട്രെയിന്‍ സംവിധാനം ഇല്ലാത്തതിനാലുമാണ് ആളുകള്‍ ട്രെയിന്‍ യാത്രകള്‍ പരിഗണിക്കാത്തത്. നിലവില്‍ പാരിസില്‍ നിന്നും ബര്‍ലിനിലേക്കും, ബ്രസ്സല്‍സില്‍ നിന്നും കോപ്പന്‍ഹേഗനിലേക്കും ട്രെയിന്‍ സംവിധാനങ്ങളില്ല.

ഇതിന് പരിഹാരമായി യൂറോപ്പിനെയാകെ ബന്ധിപ്പിച്ചുകൊണ്ടുള്ള സിങ്കിള്‍ യൂറോപ്യന്‍ റെയില്‍വേ ഏരിയ(സെറ) എന്ന ആശയമാണ് ഷിഫ്റ്റ് റ്റു റെയില്‍ ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിലൂടെ യൂറോപ്പിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് കുറഞ്ഞ കാര്‍ബണ്‍ എമ്മിഷനോട് കുടി യാത്രക്കാരെയും ചരക്കും എത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബോര്‍ഗ്ഗാനി പറഞ്ഞു. ലോക്കോസ്, വാഗണ്‍സ്, പവര്‍, സിഗ്നലിങ്, തുടങ്ങി നിലവിലെ സംവിധാനങ്ങളില്‍ മാറ്റം വരുത്താതെ തന്നെ രാജ്യങ്ങള്‍ക്ക് സെറയുടെ ഭാഗമാവാമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നതിനായി 1 ബില്ല്യന്‍ യൂറോ ഷിഫ്റ്റ് റ്റു റെയിലിന് അനുവദിച്ചിട്ടുണ്ട്. റെയില്‍വേ ചിലവ് കുറക്കുന്നതിനും, കപ്പാസിറ്റി ഉയര്‍ത്തുന്നതിനും, സമയക്രമം പാലിക്കുന്നതിനും സംബന്ധിച്ച പഠനങ്ങള്‍ക്കായാണ് ഈ തുക.

അതേസമയം മാഗ് റെയില്‍ , ഹൈപ്പര്‍ലൂപ്പ് എന്നീ റെയില്‍ സംവിധാനങ്ങളുടെ സഹായത്തോടെ യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാമെന്ന നിര്‍ദ്ദേശം   സെലെറിയോസ് ഹൈപ്പര്‍ലൂപ്പ് സിഎംഓ വിസെന്‍ ബാലഗ്വേര്‍  മുന്നോട്ട് വച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More