head1
head3

ഇന്ത്യ അടക്കമുള്ള നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള ഓണ്‍ലൈന്‍ വില്‍പ്പന യൂറോപ്പില്‍ നിയമപരമാക്കുന്നതിന്റെ സാധ്യതകള്‍ തേടി യൂറോപ്യന്‍ യൂണിയന്‍

വലേറ്റ :ഇന്ത്യ അടക്കമുള്ള നോണ്‍ ഇ യു രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന യൂറോപ്പില്‍ നിയമപരമാക്കുന്നതിന്റെ സാധ്യതകള്‍ തേടുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഓണ്‍ലൈന്‍ വ്യാപാരം പെരുകിയ സാഹചര്യത്തിലാണ് ഈ ആലോചന.ഇ യുവിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പു മന്ത്രിമാരുടെ അനൗപചാരിക യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.

ഓണ്‍ലൈന്‍ ഷോപ്പിംഗിലെ വര്‍ദ്ധനവ് ഉപഭോക്താക്കള്‍ക്കും നിയമം നടപ്പിലാക്കുന്നവര്‍ക്കും പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി.

അഞ്ച് ഉപഭോക്താക്കളില്‍ ഒരാള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈനായി സാധനം വാങ്ങുന്നവരാണ്. അതിനാല്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഈ വില്‍പ്പനക്കാരുടെ യൂറോപ്യന്‍ യൂണിയനിലെ നിയമപരമായ പ്രാതിനിധ്യം ഉറപ്പാക്കണം.

നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന സാധനങ്ങള്‍ വാങ്ങുന്നവര്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കണമെന്ന് പ്രാഗില്‍ നടന്ന യോഗം അഭിപ്രായപ്പെട്ടു. അതിന് ഉപഭോക്തൃ നിയമങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതെങ്ങനെയെന്നും യോഗം ചര്‍ച്ച ചെയ്തു.

ഓണ്‍ലൈനായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ശക്തമായ സംരക്ഷണം ലഭിക്കുന്നതിന് ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റെസൊല്യൂഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാകേണ്ടതുണ്ട്.

2015ലെ പായ്ക്കേജ് ട്രാവല്‍ ഡയറക്ടീവ് റിവിഷന്‍ നടത്തുന്നതു സംബന്ധിച്ചു ഉപഭോക്തൃ മന്ത്രിമാരുടെ യോഗം ചര്‍ച്ചചെയ്തു.കോവിഡ് കാലത്തുണ്ടായതുപോലെ കൂട്ട കാന്‍സലേഷനുകള്‍ ഉണ്ടാകുന്ന പക്ഷം ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണിത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD<

Leave A Reply

Your email address will not be published.

error: Content is protected !!