head3
head1

യൂറോപ്യന്‍ യൂണിയന്റെയും ,എച്ച് എസ് ഇയുടെയും ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി, അംഗീകാര മികവുമായി മയില്‍ ഫുഡ്‌സ്

കോര്‍ക്ക് : അയര്‍ലണ്ടിലെ ഏഷ്യന്‍ ഭക്ഷ്യ വിതരണകമ്പനിയായ  ഗ്രീന്‍ലാന്‍ഡ്സ് ഫുഡ് ലിമിറ്റഡ്‌സിന്റെ മയില്‍ ബ്രാന്‍ഡ് മുളക് പൊടിയ്ക്ക് ഇനി യൂറോപ്യന്‍ വിപണിയിലും വിതരണത്തിനുള്ള അംഗികാരം.

യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള ഏഷ്യന്‍ ഷോപ്പുകളില്‍ ഇതോടെ വിവിധ തരത്തിലുള്ള മയില്‍ ബ്രാന്‍ഡ് മുളക് പൊടി ലഭ്യമാകും.ഇത് കൂടാതെ എന്നിവയ്ക്കും എച്ച് എസ് ഇ യുടെ ഭക്ഷ്യപരിശോധനാ വിഭാഗത്തിന്റെ അനുവാദം ലഭിച്ചിട്ടുണ്ട്.

നിത്യജീവിതത്തില്‍ ഒഴിവാക്കാൻ ആവാത്ത ഒന്നാണ്  നാം കഴിക്കുന്ന ഭക്ഷണം.അത് വിഷ രഹിതമെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ആവശ്യകത തന്നെയാണ്.മയില്‍ പ്രൊഡക്ടുകളെ ആഗോള വിപണയില്‍ വേറിട്ട് നിര്‍ത്തുന്നതും അവര്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെയാണ്.

വിപണിയില്‍ കരുത്തോടെ നിലനിന്നിരുന്ന പല പ്രൊഡക്ടുകളും മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട വാര്‍ത്തകള്‍ ജനമനസ്സുകളെ അസ്വസ്ഥരാകിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് മയില്‍ ഫുഡ്‌സ് പ്രൊഡക്ടുകള്‍ ആവശ്യക്കാരുടെ കൈകളില്‍ എത്തുന്നത്.

മുളക് പൊടി പോലെയുള്ള പ്രൊഡക്ടുകള്‍ വിപണയില്‍ എത്തുന്നതിന് മുമ്പ് എച്ച് എസ് ഇ യുടെയും,യൂറോപ്യന്‍ യൂണിയന്റെയും മാനദണ്ഡമനുസരിച്ചുള്ള തുടങ്ങിയ നിരവധി ടെസ്റ്റുകള്‍ പാസാകേണ്ടതുണ്ട്.ഇത്തരത്തിലുള്ള എല്ലാ സര്‍ട്ടിഫിക്കേഷനുകളും മയില്‍ ഫുഡ്സിന് ഇതിനകം ലഭിച്ചു കഴിഞ്ഞു.ചുരുങ്ങിയ കാലം കൊണ്ട് ജനവിശ്വാസം ആര്‍ജ്ജിച്ചെടുക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനവിശ്വാസം ആര്‍ജ്ജിച്ചെടുത്ത മയില്‍ ബ്രാന്‍ഡ് പ്രോഡക്റ്റുകളെല്ലാം ഏറ്റെടുത്ത യൂറോപ്പിലെ ഇന്ത്യക്കാര്‍ക്ക് കമ്പനി മാനേജ്മെന്റ് നന്ദി പ്രകടിപ്പിച്ചു.

മയില്‍ ബ്രാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇലക്ഷന്‍ ഫല പ്രവചന മത്സരത്തിലെ വിജയിയായ രാജൂ പോളിന് കോര്‍ക്കില്‍ വെച്ച് ഒരുക്കിയ ചടങ്ങില്‍ വെച്ച് സമ്മാനമായ പത്ത് ചാക്ക് മയില്‍ ബ്രാന്‍ഡ് മട്ടയരിയും,നൂറ്റമ്പത് യൂറോ കാഷ് അവാര്‍ഡും വിതരണം ചെയ്തു.കോര്‍ക്കിലെ സ്പൈസ് ടൌണ്‍ ഷോപ്പിലെ പോള്‍ ടി മാത്യു സമ്മാന വിതരണം നിര്‍വഹിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More