head1
head3

യൂറോപ്പിലെ കുട്ടികള്‍ക്ക് ഇനി മോഡേണ വാക്‌സിനും

റോം : പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മോഡേണ വാക്‌സിന്‍ ഉപയോഗം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ശിപാര്‍ശ ചെയ്തു.

പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ആദ്യമായാണ് മോഡേണ കോവിഡ് വാക്‌സിന്‍ അംഗീകരിക്കുന്നത്. ഈ പ്രായ വിഭാഗത്തിലെ 3,700 കുട്ടികളുടെയിടയില്‍ നടത്തിയ പഠനത്തില്‍ വാക്‌സിന്‍ ആന്റിബോഡി റെസ്‌പോണ്‍സ് ഉളവാക്കുന്നതായി കണ്ടെത്തിയെന്ന് ഇ. യു ഡ്രഗ് റെഗുലേറ്റര്‍ അറിയിച്ചു.

നിലവില്‍ വാക്‌സിന്‍ യൂറോപ്പില്‍ പ്രായപൂര്‍ത്തിയായ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഫൈസര്‍- ബയോണ്‍ടെക് വാക്‌സിന്‍ മാത്രമാണ് അമേരിക്കയിലും നോര്‍ത്തേണ്‍ യൂറോപ്പിലും നിലവില്‍ പന്ത്രണ്ട് വയസ്സുകാരുള്‍പ്പെടുന്ന പ്രായ വിഭാഗത്തിന് ലഭ്യമായിട്ടുള്ളത്. ഇവര്‍ക്ക് മോഡേണയുടെ ഉപയോഗം അംഗീകരിക്കുന്ന കാര്യം യു.എസ്. ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പരിഗണിക്കുകയാണ്.

വികസ്വര രാജ്യങ്ങളില്‍ പലയിടത്തും രണ്ട് ശതമാനമാനത്തില്‍ താഴെയാണ് വാക്‌സിനേഷന്‍ നിരക്ക് . തങ്ങളുടെ രാജ്യങ്ങളിലെ അപകടസാധ്യത കുറഞ്ഞ ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതിന് മുമ്പ് ഇത്തരം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ലോകാരോഗ്യ സംഘടന സമ്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നൂറ് മില്യണില്‍ പരം ഡോസ് മോഡേണ വാക്‌സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.. ഈ ഇരു ഡോസ് വാക്‌സിന്‍ കൗമാരക്കാരിലും രോഗപ്രതിരോധത്തിന് ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കുട്ടികളില്‍ വാക്‌സിന്‍ സ്വീകരിച്ചശേഷം മുതിര്‍ന്നവരുടേതിന് സമാനമായി കൈവേദന, തലവേദന , ക്ഷീണം തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് പൊതുവെ കാണപ്പെട്ടത് . മോഡേണ, ഫൈസര്‍ വാക്‌സിനെടുത്ത കുട്ടികളില്‍ അപൂര്‍വുമായി നെഞ്ച് വേദനയും ഹൃദയവീക്കവും ഉണ്ടായതായി യൂറോപ്യന്‍ അമേരിക്കന്‍ റെഗുലേറ്റര്‍മാര്‍ ചൂണ്ടികാട്ടുന്നുണ്ട്.

ഇരു വാക്‌സിനുകളും ആറ് വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ചെറിയ ഡോസുകളാണ് ഉപയോഗിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് മോഡേണ വാക്‌സിന്‍ നല്‍കുമ്പോള്‍ ഫലപ്രാപ്തിയും , സുരക്ഷയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നിരീക്ഷിക്കും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.