ഡബ്ലിന്‍ : അയര്‍ലണ്ടിലെ വ്യവസായ സംരംഭകത്വ സമിതിയായ എന്റര്‍പ്രൈസ് അയര്‍ലന്‍ണ്ടിന്റെ (ഇഐ) ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കോവിഡ്-19 പാന്‍ഡെമിക്കിന്റെ ആഘാതത്തിനിടയിലും കഴിഞ്ഞ വര്‍ഷം മാത്രം എന്റര്‍പ്രൈസ് അയര്‍ലന്‍ണ്ടിന് പരിധിയിലുള്ള കമ്പനികളില്‍ 11,911 പേര്‍ക്ക് പുതിയതായി ജോലി നല്‍കാനായി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ഏതെങ്കിലും ഏജന്‍സി നല്‍കിയതില്‍ ഏറ്റവും ഉയര്‍ന്ന തൊഴില്‍ നേട്ടമാണിത്. 2021-ല്‍ EI പിന്തുണയുള്ള ബിസിനസ്സുകള്‍ വഴി 20,342 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് ലക്ഷ്യമിടുന്ന എല്ലാ ഉല്‍പ്പാദന, അന്തര്‍ദേശീയ വ്യാപാര സേവന മേഖലകളിലും നേട്ടം കൈവരിച്ചു, ലൈഫ് സയന്‍സസിലെ പ്രത്യേക വളര്‍ച്ച, തൊഴിലവസരങ്ങളില്‍ 14% ഉയര്‍ച്ചയുണ്ടായി.
EI പിന്തുണയുള്ള ഡിജിറ്റല്‍ ടെക്നോളജി സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാരെ 10% വര്‍ധിപ്പിച്ചു, ബിസിനസ് സേവനങ്ങളുടെ തൊഴില്‍ 12% വര്‍ദ്ധിച്ചു.
207,894 ആളുകള്‍ ഇപ്പോള്‍ EI-യുടെ സഹായത്തോടെയുള്ള കമ്പനികള്‍ക്കായി ജോലി ചെയ്യുന്നു. ലോക വിപണിയിലെ ഐറിഷ് എന്റര്‍പ്രൈസസിന്റെ വികസനവും വളര്‍ച്ചയുമാണ് ഇതിന് നിദാനമായത്. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷവും പുതുതായി ജോലി തേടിയെത്തിയത് എന്റര്‍പ്രൈസ് അയര്‍ലണ്ടിന്റെ സ്‌കീമുകളിലൂടെയാണ്.
പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനും വളര്‍ത്തുന്നതിനും അയര്‍ലണ്ടിനെ ‘ലോകത്തെ മുന്‍നിര’ ലൊക്കേഷനാക്കി മാറ്റാനും ഐറിഷ് സ്ഥാപനങ്ങളെ സുസ്ഥിരതയിലും കാലാവസ്ഥാ പ്രവര്‍ത്തനത്തിലും ആഗോള നേതാക്കളാക്കാനും, പുതിയ തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനുമായി ഒട്ടേറെ പുതിയ പദ്ധതികള്‍ എന്റര്‍പ്രൈസ് അയര്‍ലന്‍ണ്ടിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും തുടരുമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി.
45,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ മൂന്ന് വര്‍ഷത്തെ തന്ത്രവും ഇതോടനുബന്ധിച്ച് ആരംഭിക്കുമെന്ന് EI ചീഫ് എക്‌സിക്യൂട്ടീവ് ലിയോ ക്ലാന്‍സി അറിയിച്ചു,
കയറ്റുമതി കേന്ദ്രീകൃത ഐറിഷ് സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വളര്‍ച്ചയിലൂടെ EI ക്ലയന്റുകളുടെ കയറ്റുമതി 30 ബില്യണ്‍ യൂറോയായി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയും ഇതോടൊപ്പമുണ്ട്.
തൊഴില്‍ അവസരങ്ങള്‍ അറിയിക്കാന്‍ മാത്രമായി ‘ഐറിഷ് മലയാളി ന്യൂസി’ന്റെ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ്
JOBS IRELAND IM വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/F4arhcH5hRx39MiT4QnqLk
അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഐ ടി, ആരോഗ്യ മേഖലകളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ വായനക്കാരെ അറിയിക്കാനായി മാത്രം ഒരു പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയാണ്. യൂറോപ്പില്‍ രൂപപ്പെട്ടു വരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ മലയാളി സമൂഹത്തിന് പ്രയോജനപ്പെടുത്താനാവുമെന്ന ഉത്തമ ബോധ്യമാണ് ‘ഐറിഷ് മലയാളി‘ ന്യൂസിനുള്ളത്. പരമാവധി ദിവസങ്ങളില്‍ ‘JOBS IRELAND IM GROUP’ എന്ന ഗ്രൂപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.
JOBS IRELAND IM വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/F4arhcH5hRx39MiT4QnqLk
Comments are closed.