നോക്ക് (കൗണ്ടി മേയോ) ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ തീര്‍ത്ഥന കേന്ദ്രമായ നോക്കില്‍ വെച്ച് Enroute Connacht എന്ന പേരില്‍ ഏകദിന പ്രോഗ്രാം സംഘടിപ്പിക്കുന്നു.
നോക്കിലെ സെന്റ്‌സ് ജോണ്‍സ് സെന്ററില്‍ സെപ്റ്റംബര്‍ 30 ശനിയാഴ്ച രാവിലെ 09.00 മുതല്‍ വൈകിട്ട് 05.30 വരെയാണ് എന്റൂട്ട് കൊണോട്ട് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
പ്രവാസ ജീവിതത്തെ സഹായിക്കുന്ന ക്ലാസുകള്‍, ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കല്‍, ആഘോഷകരമായ ദിവ്യബലി, ആരാധന, ലഘുനാടകം, ലൈവ് മ്യുസിക് സ്റ്റേജ് ഷോ,മറ്റു കലാപരിപാടികള്‍ എന്നിവയെല്ലാം ഈ ദിവസത്തെ മനോഹരമാക്കാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തോടെ പങ്കെടുക്കുന്നവരുടെ കുട്ടികള്‍ക്ക് വേണ്ടി മൂന്ന് പ്രത്യേക പ്രോഗ്രാമുകളും ഇതേ സ്ഥലത്ത് അന്ന് ഒരുങ്ങുന്നു.
ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ജീസസ് യൂത്ത് അറിയിച്ചു. അന്നേ ദിവസത്തെ ഭക്ഷണം ക്രമീകരിക്കുന്നതിന്, പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടിയുള്ള ലിങ്കും ഇതോടൊപ്പം ചേര്‍ക്കുന്നു.
https://forms.gle/6nx43L9Hw942icdb9
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക:
ജിയോ ജെയിംസ്: 0892532466
ജോര്‍ജിയോ: 0892266178
Fr. സജീവ്: 0872827042
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.