അയര്‍ലണ്ടിലെ 75% തൊഴിലുടമകളും കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നെന്ന് ഗവേഷണ റിപ്പോര്‍ട്ട്
ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ തൊഴില്‍ വിപണി കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് .അയര്‍ലണ്ടിലെ 75% തൊഴിലുടമകളും 2025ല്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ പദ്ധതിയിടുകയാണെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഹെയ്‌സ് അയര്‍ലണ്ട് കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് പറയുന്നു.
റിമോട്ട് വര്‍ക്കിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളില്‍ ജോലി കണ്ടെത്താനാണ് 57% ജീവനക്കാരും ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.75% തൊഴിലുടമകളും നിലവിലെ ഹൈബ്രിഡ് വര്‍ക്കിംഗ് പോളിസികള്‍ വരും വര്‍ഷവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്.അതേസമയം, അഞ്ചിലൊന്ന് തൊഴിലുടമകള്‍ ജീവനക്കാര്‍ ഓഫീസില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന അഭിപ്രായമുള്ളവരാണ്.
രാജ്യത്തെ 46% തൊഴിലാളികള്‍ അടുത്ത വര്‍ഷം അവരുടെ കരിയര്‍ സാധ്യതകളെക്കുറിച്ച് പോസിറ്റീവ് മനോഭാവമുള്ളവരാണ്.ഈ മനോഭാവം പുലര്‍ത്തുന്നവരുടെ കാര്യത്തില്‍ പത്ത് ശതമാനം ഇടിവുണ്ടായി.2023ല്‍ പോസിറ്റീവ് ചിന്താഗതിക്കാരുടെ തോത് 56% ആയിരുന്നു. പത്ത് ജോലിക്കാരില്‍ ആറു പേരും അടുത്ത വര്‍ഷം ജോലി മാറുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. 2023ലേതിനേക്കാള്‍ കൂടുതലാണ് ഇത്തരക്കാരുടെ എണ്ണം. 30% ജീവനക്കാര്‍ ഈ വര്‍ഷം ജോലി മാറ്റാന്‍ പദ്ധതിയിടുന്നു.ഏറ്റവും ജനപ്രിയ മേഖല ഐ ടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു
ഉയര്‍ന്ന വേതനത്തിനും ഹൈബ്രിഡ് വര്‍ക്കിംഗ് ക്രമീകരണത്തിനുമായി ജീവനക്കാര്‍ പുതിയ റോളുകള്‍ തേടാന്‍ തയ്യാറാണെന്നാണ് ബോധ്യപ്പെടുത്തുന്നതെന്ന് ഹൈസ് അയര്‍ലണ്ട് സാലറി ആന്റ് റിക്രൂട്ട്‌മെന്റ് ട്രെന്‍ഡ്‌സ് ഗൈഡ് 2025 പറയുന്നു.
ആഗോള സമ്പദ്വ്യവസ്ഥയും വ്യാപാരവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആശങ്കകളും നിലനില്‍ക്കുന്നുണ്ടെങ്കിലും നൈപുണി ദൗര്‍ലഭ്യം ഐറിഷ് വിപണിയെ സംബന്ധിച്ചിടത്തോളം പ്രധാന ഘടകമാണെന്ന് ഗൈഡ് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.