ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ തൊഴിലിടങ്ങളില്‍ ഗണ്യമായ തോതില്‍ പുതിയ ഒഴിവുകളുണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട്.രാജ്യത്തെ ജോബ് വേക്കന്‍സികളുടെ തോത് വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മാറ്റമില്ലാതെ തുടരുന്നത് ശുഭലക്ഷണമായി വിദഗ്ധര്‍ വിലയിരുത്തുന്നു.
രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു പാദങ്ങളിലും ജോബ് വേക്കന്‍സികള്‍ മാറ്റമില്ലാതെ തുടരുന്നതെന്ന് നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ് ജോബ്‌സ് പ്രസിദ്ധീകരിച്ച ജോബ് ഇന്റക്സ് റിപ്പോര്‍ട്ട് പറയുന്നു.ഈ കാലയളവില്‍ ജോബ് വേക്കന്‍സികള്‍ കൂടുകയോ കുറയുകയോ ചെയ്തില്ല. പകരം മാറ്റമില്ലാതെ തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കാറ്ററിംഗ്, സ്‌കില്‍ഡ് ട്രേഡ്സ്, ആരോഗ്യം, റീറ്റെയില്‍ വ്യാപാരം തുടങ്ങിരാജ്യത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ 19 മേഖലകളിലും കാര്യമായ തോതില്‍ പുതിയ ഒഴിവുകളുണ്ടായില്ലെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
മാനുഫാക്ചറിംഗ്, ടെക്നോളജി തുടങ്ങിയ കയറ്റുമതി മേഖലകളില്‍ ഒഴിവുകള്‍ കുറഞ്ഞതും ശ്രദ്ധേയമാണ്.നിയമനങ്ങളുടെ ഏറ്റവും വലിയ ഉറവിടങ്ങളെന്നു കരുതുന്ന ഐ ടി, നിര്‍മ്മാണ മേഖലകളിലെ ഒഴിവുകളിലും കുറവുണ്ടായി.
അതേസമയം, വര്‍ക്ക് ഫ്രം ഹോം ഒഴിവുകളിലും കുറവുണ്ടായെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇത്തരം ഒഴിവുകളില്‍ 23% കുറവാണുണ്ടായത്.
എന്നിരുന്നാലും വര്‍ക്ക് ഫ്രം ഹോം ഒഴിവുകള്‍ മൊത്തത്തിലുള്ള ഒഴിവുകളുടെ 2.2% ആയി കുറഞ്ഞതിനെ നേട്ടമായാണ് റിപ്പോര്‍ട്ട് കാണുന്നത്. 2023ന്റെ മൂന്നാം പാദത്തിലെ 3.3%ല്‍ നിന്നാണ് ഈ കുറവിലെത്തിയത്.
തുടര്‍ച്ചയായ എട്ട് പാദങ്ങളായി ത്രൈമാസ ഒഴിവുകള്‍ കുറയുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.ഇത് തൊഴില്‍ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സൂചനയാണെന്ന് ഐറിഷ് ജോബ്‌സിന്റെ ഉത്തരവാദിത്തമുള്ള സ്റ്റെപ്‌സ്റ്റോണ്‍ ഗ്രൂപ്പ് അയര്‍ലണ്ടിന്റെ കണ്‍ട്രി ഡയറക്ടര്‍ സാം ഡൂലി പറഞ്ഞു.
വരും മാസങ്ങളില്‍ ഒഴിവുകളുടെ നിരക്കില്‍ കൂടുതല്‍ സ്ഥിരതയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇദ്ദേഹം പറഞ്ഞു.ഡൊമസ്റ്റിക് ഓറിയന്റഡ് മേഖലകള്‍ അന്തര്‍ദ്ദേശീയ വ്യാപാരമേഖലകളായ ഉല്‍പ്പാദനം, ശാസ്ത്രം എന്നിവയെ മറികടന്നതും നിര്‍ണ്ണായകമാണെന്നും ഇദ്ദേഹം പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.