head1
head3

മാള്‍ട്ടയില്‍ നിന്നും എമിറേറ്റ്‌സ് സര്‍വ്വീസുകള്‍ ഡിസംബര്‍ ഒന്നുമുതല്‍ പുനരാരംഭിക്കും

വലേറ്റ : കോവിഡ് കാല ഇടവേളയ്ക്ക് അവധി നല്‍കി എമിറേറ്റ്‌സ് വിമാന സര്‍വ്വീസുകള്‍ മാള്‍ട്ടയില്‍ പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ മാള്‍ട്ട-ലാര്‍നാക്ക-ദുബായ് റൂട്ടില്‍ ദിവസവും എമിറേറ്റ്‌സ് ഫ്ളൈറ്റ് ഇ കെ 110 സര്‍വീസുണ്ടാകും. മാള്‍ട്ടയില്‍ നിന്ന് 2.35ന് പുറപ്പെട്ട് സൈപ്രസിലെ ഏഴിന് ലാര്‍നാക്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തും. അവിടെ നിന്നും പുറപ്പെട്ട 12.45ന് ദുബായിലെത്തും.തിരിച്ച് 07.25ന് ദുബായില്‍ നിന്ന് പുറപ്പെടും. ലാര്‍നാക്ക വഴി 1.05ന് മാള്‍ട്ടയിലെത്തും.

എയര്‍ലൈനിന്റെ ഏറ്റവും വലിയ ആധുനിക യാത്രാവിമാനമായ ബോയിംഗ് 777-300 ഇ ആര്‍ ഫ്ളൈറ്റാകും ഈ റൂട്ടില്‍ സര്‍വീസ് നടത്തുക.ഫസ്റ്റ് ക്ലാസില്‍ എട്ട് സ്യൂട്ടുകളും ബിസിനസ്സില്‍ 42 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 304 സീറ്റുകളുമാണ് ഇതിനുള്ളത്.യാത്രയില്‍ മികച്ച ഭക്ഷണത്തിന് പുറമേ ഐസിന്റെ 50ലധികം ചാനലുകളും യാത്രക്കാര്‍ക്ക് ആസ്വദിക്കാനാകും.

ഫസ്റ്റ് ക്ലാസ് ക്യാബിന്‍ വാഗ്ദാനം ചെയ്യുന്ന ഏക കാരിയര്‍ കൂടിയാണ് എമിറേറ്റ്സെന്നും എമിറേറ്റ്‌സ് കണ്‍ട്രി മാനേജര്‍ പോള്‍ ഫ്ളെറി സോളര്‍ പറഞ്ഞു.എയര്‍പോര്‍ട്ടുകളിലേക്കും പുറത്തേക്കും ഓണ്‍ഗ്രൗണ്ട് ചാഫര്‍ സേവനവും ലഭ്യമാണ്.എമിറേറ്റ്സ് .കോമില്‍ നിന്നും എമിറേറ്റ്സ് ആപ്പ് വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മാലിദ്വീപ്, ചൈന,ജപ്പാന്‍, തായ്‌ലന്‍ഡ്, മൗറീഷ്യസ് തുടങ്ങിയ വിനോദ, ബിസിനസ്സ് ഡെസ്റ്റിനേഷനുകളിലേക്ക് കണക്ഷനുകള്‍ ഉണ്ടാകുമെന്ന് പോള്‍ ഫ്ളെറി സോളര്‍ പറഞ്ഞു.മാള്‍ട്ടയില്‍ നിന്നും സൈപ്രസ്, യു എ ഇ തുടങ്ങിയ വിവിധ നഗരങ്ങളിലേക്ക്് ദൈനംദിനം കൂടുതല്‍ ചരക്ക് വിമാനങ്ങളുമുണ്ടാകുമെന്നും ഇദ്ദേഹം അറിയിച്ചു.

മാള്‍ട്ടാ മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയുക: https://chat.whatsapp.com/EOJFviKpWeeHFTeQf10dck

Comments are closed.