ഡബ്ലിന്‍ : ഡബ്ലിനില്‍ ആക്രമണത്തിനിരയായതില്‍ അനുതാപമറിയിച്ചവര്‍ക്ക് ഐറിഷ് മുസ്ലിം കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഉമര്‍ അല്‍ ഖാദ്രി നന്ദി അറിയിച്ചു.ഡബ്ലിനിലുണ്ടായ ആക്രമണത്തെ അപലപിച്ചവര്‍ക്ക് നന്ദി പറയുന്നതായി ഡോ. ഉമര്‍ അല്‍ ഖാദ്രി പറഞ്ഞു.
അതേസമയം സംഭവം കെട്ടുകഥയാണെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇമാം നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.
അതിനെതിരെ ഇമാം ശക്തമായി രംഗത്തുവന്നു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി താലയിലാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.ഒരു വിവാഹവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാണാന്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘമുണ്ടെന്ന് ഇമാം പറഞ്ഞു.ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. അത് തികച്ചും നിരാശാജനകമാണ്.തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ നീതി നടപ്പാക്കുമെന്ന് കരുതുന്നതായി ഇമാം പറഞ്ഞു.ഗാര്‍ഡയുടെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നതായും ഇദ്ദേഹം പറഞ്ഞു.
അവിശ്വസനീയമാംവിധമുള്ള പിന്തുണയാണ് ആളുകളില്‍ നിന്നും ലഭിച്ചതെന്ന് എക്‌സിലെ പോസ്റ്റില്‍ ഇമാം പറഞ്ഞു.ക്ഷമയിലും അനുരഞ്ജനത്തിലുമുള്ള വിശ്വാസമാണ് തന്നെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പേഴ്‌സ് നഷ്ടപ്പെട്ടതായി ഗാര്‍ഡയെ അറിയിച്ചിരുന്നു. അതിനാലാണ് ഈ സംഭവത്തെ കവര്‍ച്ചയും ആക്രമണവുമായി ചിത്രീകരിച്ചത്.എന്നാല്‍ ഇതിലുപരിയായി ഗുരുതരമായ ആക്രമണ കേസായി പരിഗണിക്കണമെന്ന് അല്‍ ഖദ്രി ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.