നിങ്ങള്‍ക്കറിയാമോ ? അയര്‍ലണ്ടിലെ എല്ലാ താമസക്കാര്‍ക്കും വോട്ടവകാശമുണ്ട്.ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
ഡബ്ലിന്‍ : അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടേഴ്സ് രജിസ്ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചു. അയര്‍ലണ്ടിലെ ലോക്കല്‍ ഇലക്ഷനില്‍ 18 വയസും അതില്‍ കൂടുതലുമുള്ള അയര്‍ലണ്ടിലെ എല്ലാ താമസക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്,അടുത്ത വര്‍ഷമാണ് ലോക്കല്‍ ഇലക്ഷനുകള്‍ നടത്തപ്പെടുന്നത്.
ഡബ്ലിനിലെ നാല് പ്രാദേശിക കൗണ്‍സിലുകള്‍ (ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍, ഡണ്‍ലേരി -റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സില്‍, സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍) എന്നിവ വോട്ടേഴ്സ് രജിസ്‌ട്രേഷന് വേണ്ടി കഴിഞ്ഞ ദിവസം മുതല്‍ ഒരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഡബ്ലിന്‍ മേഖലയിലെ എല്ലാ നിവാസികളോടും http://www.Voter.ie എന്ന പോര്‍ട്ടല്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താന്‍ കൗണ്‍സിലുകള്‍ അഭ്യര്‍ത്ഥിച്ചു.നിലവിലുള്ള അവരുടെ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും ഇതേ വെബ്‌സൈറ്റിലൂടെയാവും.
നിങ്ങള്‍ ഡബ്ലിനില്‍ താമസിക്കുന്ന ആളാണെങ്കില്‍, www.voter.ie ആണ് നിങ്ങള്‍ക്ക് വോട്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന പോര്‍ട്ടല്‍. ഡബ്ലിനിന് പുറത്ത് താമസിക്കുന്നവര്‍ക്ക്,പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും പരിശോധിക്കുന്നതിനും നിങ്ങളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും http://www.checktheregister.ie സന്ദര്‍ശിക്കാവുന്നതാണ്.
നിലവിലെ വിലാസവും ഇയര്‍കോഡും ജനനത്തീയതിയും വ്യക്തിഗത പബ്ലിക് സര്‍വീസ് നമ്പര്‍ (പിപിഎസ്എന്‍) വോട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമാണ്.
നിലവിലുള്ള രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക്, നിലവിലെ വിലാസവും ഇയര്‍കോഡും ജനനത്തീയതിയും വ്യക്തിഗത പബ്ലിക് സര്‍വീസ് നമ്പര്‍ (പിപിഎസ്എന്‍) ഉള്‍പ്പെടെയുള്ള വ്യക്തിഗത വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിര്‍ണായകമാണ്.
ലോക്കല്‍ ഇലക്ട്രറല്‍ ഏരിയ വാര്‍ഡിന്റെ പരിധിയില്‍ താമസിക്കുന്ന 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും രജിസ്റ്റര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
പൊതു തിരഞ്ഞെടുപ്പിലും ,യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനിലും ഇതേ വോട്ടേഴ്‌സ് ലിസ്റ്റ് തന്നെയാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ഐറിഷ് പൗരത്വം എടുത്തിട്ടുള്ളവര്‍ക്ക് ഇതേ വോട്ടര്‍ രജിസ്റ്ററില്‍ പേരുണ്ടെങ്കില്‍ പൊതു തിരഞ്ഞെടുപ്പിലും ,യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനിലും വോട്ടുചെയ്യാനുമാവും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.