ഡബ്ലിന്‍ :പൊതുതിരഞ്ഞെടുപ്പിനൊരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ്. ഐറിഷ് ഐക്യത്തിന് തയ്യാറെടുക്കുകയെന്ന തീമുമായി നടന്ന രണ്ടു ദിവസം നീണ്ട സിന്‍ ഫെയ്ന്‍ ‘അര്‍ഡ് ഫെയ്‌സില്‍ ഇലക്ഷന്‍ മുന്നില്‍ക്കണ്ടുള്ള പ്രസംഗമാണ് മേരി ലൂ നടത്തിയത്.
സിന്‍ ഫെയ്ന്‍ അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി ഒരു സിറ്റിസണ്‍ അസംബ്ലി സ്ഥാപിക്കുമെന്ന് പറഞ്ഞ മേരി ലൂ മക് ഡൊണാള്‍ഡ് റഫറണ്ടം നടത്തുന്നതിനും റീ യൂണിഫിക്കേഷനുമായി പ്രധാനമന്ത്രിയുടെ വകുപ്പില്‍ മന്ത്രിയെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു.
അഭിപ്രായ വോട്ടെടുപ്പുകളില്‍ ജനപിന്തുണ കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ആരോഗ്യ രംഗത്തെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും മുഖ്യപ്രഭാഷണത്തില്‍ പാര്‍ട്ടി മേധാവി നടത്തി.
ആരോഗ്യരംഗത്തെ പോരായ്മകള്‍ എടുത്തുപറഞ്ഞ്…
ആരോഗ്യ രംഗത്തെ അയര്‍ലണ്ടിന്റെ പിന്നോക്കാവസ്ഥകള്‍ അക്കമിട്ടു നിരത്തിയാണ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.സ്്പൈനല്‍ സര്‍ജറിക്കുള്ള കുട്ടികളുടെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുമെന്ന് ഏഴ് വര്‍ഷം മുമ്പ് നല്‍കിയ ഉറപ്പുപോലും പാലിക്കാന്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന് കഴിഞ്ഞില്ലെന്ന് ഇവര്‍ ആരോപിച്ചു.
ലോകത്തിലെ ഏറ്റവും ചെലവേറിയ ആശുപത്രിയുടെ പേരില്‍ നികുതിദായകരുടെ കോടിക്കണക്കിന് യൂറോ പാഴാക്കി.അടുത്തിടെ പുറത്തുവന്ന 1.4 മില്യണ്‍ യൂറോയുടെ സെക്യൂരിറ്റി ഹട്ട് നിര്‍മ്മാണ അഴിമതിയും മോട്ടോര്‍ സൈക്കിള്‍ ഷെല്‍ട്ടര്‍ നിര്‍മ്മാണവും മേരി ലൂ ചൂണ്ടിക്കാട്ടി.
ജനപ്രിയ ഓഫറുകള്‍ നിരത്തി
300,000 പുതിയ വീടുകള്‍ വിപണിയിലെത്തിക്കുമെന്നതടക്കമുള്ള ജനപ്രിയ വാഗ്ദാനങ്ങളും പാര്‍ട്ടി ലീഡര്‍ മുന്നോട്ടുവെച്ചു.അധികാരത്തിലെത്തിയാല്‍ വാടക വെട്ടിക്കുറയ്ക്കുമെന്നും ചൈല്‍ഡ് കെയര്‍ ചെലവ് ദിവസം 10 യൂറോയായി കുറയ്ക്കുമെന്നും പാര്‍ട്ടി ഉറപ്പുനല്‍കി.
ഹെല്‍ത്ത് കെയറര്‍മാര്‍ക്ക് മീന്‍സ് ടെസ്റ്റ് ഇല്ലാതാക്കി ഡ്യൂ റെസ്പെക്ട് ഉറപ്പാക്കുമെന്നും മേരി ലൂ പറഞ്ഞു.’ഞങ്ങള്‍ നിങ്ങളെ കാണുന്നു, കേള്‍ക്കുന്നു, തിരിച്ചറിയുന്നു… എന്നാല്‍ അതിലെല്ലാമുപരിയായി നിങ്ങളോട് നന്ദി പറയുന്നു’ മേരി ലൂ മക് ഡൊണാള്‍ഡ് പറഞ്ഞു.
എമിഗ്രേഷന്‍ പ്രശ്‌നത്തെ മാന്യമായി സാമാന്യബുദ്ധിയോടെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി ലീഡര്‍ പറഞ്ഞു.’സിസ്റ്റം കൂടുതല്‍ റിസോഴ്സ്ഡ് ആകണം.ന്യായമായ സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കണം’.
തൊഴിലാളിവര്‍ഗ കമ്മ്യൂണിറ്റികളില്‍ ഐ പി എ എസ് സെന്ററുകള്‍ അനുവദിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി അധ്യക്ഷ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/