യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വീണ്ടും കൂട്ടുന്നു…അടുത്ത മാസം രണ്ട് മുതല്‍ പ്രാബല്യത്തില്‍
നടപടി ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പതാം തവണ
ബ്രസല്‍സ് : യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വീണ്ടും കൂട്ടുന്നു. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ഒമ്പതാം തവണയാണ് ഇ സി ബി പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.പണപ്പെരുപ്പവും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി ജൂണ്‍ 15നും പലിശ നിരക്ക് 0.25% ഉയര്‍ത്തിയിരുന്നു.
ഇപ്പോഴത്തെ നടപടിയിലൂടെ ഇ സി ബിയുടെ അടിസ്ഥാന നിക്ഷേപ നിരക്ക് 4% ആയി വര്‍ധിച്ചു. ഈ വര്‍ധനവോടെ പലിശ നിരക്ക് 2001 മെയ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്.
പണപ്പെരുപ്പ നിരക്കിനെ 2% എന്ന ഇടക്കാല ലക്ഷ്യത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് പലിശ നിരക്ക് കൂട്ടാന്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചതെന്ന ഇ സി ബി വ്യക്തമാക്കുന്നു.മൂന്ന് പ്രധാന പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് ഉയര്‍ത്താനാണ് തീരുമാനമെന്നും ബാങ്ക് പ്രസ്താവനയില്‍ വിശദീകരണമുണ്ട് .
പണപ്പെരുപ്പം രണ്ടു ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇ സി ബിയുടെ നടപടികളെങ്കിലും പണപ്പെരുപ്പത്തിന്റെ തോത് ഇപ്പോഴും ഉയര്‍ന്ന നിലയില്‍ത്തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റീഫിനാന്‍സിങ് ,നാമമാത്ര വായ്പകള്‍, നിക്ഷേപം എന്നിവയുടെ പലിശ നിരക്കുകള്‍ യഥാക്രമം 4.25%, 4.50%, 3.75% എന്നിങ്ങനെയാകും വര്‍ധിപ്പിക്കുക. വര്‍ധന അടുത്ത മാസം രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് അറിയിച്ചു.
യൂറോ സോണിലെ 20 രാജ്യങ്ങള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ സാമ്പത്തികമാന്ദ്യത്തിലാണെന്ന് ഇ സി ബി പ്രസ്താവന വ്യക്തമാക്കുന്നു. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലും അതിന് മാറ്റമുണ്ടായില്ല.വിലക്കയറ്റവും വര്‍ധിക്കുകയാണ്. യൂറോസോണിലെ പണപ്പെരുപ്പ നിരക്ക് ജൂണില്‍ 5.5% ആയിരുന്നു .കഴിഞ്ഞ വര്‍ഷത്തെ ഇരട്ട അക്കത്തില്‍ നിന്ന് താഴേക്കെത്തിയെങ്കിലും ഇ സി ബിയുടെ 2% എന്ന ലക്ഷ്യത്തിലെത്തിയിട്ടില്ല.
പലിശ നിരക്കിലെ വര്‍ധനവ് ട്രാക്കര്‍ മോര്‍ട്ട്ഗേജ് ഉള്ളവരെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.അവരുടെ മോര്‍ട്ട്ഗേജ് പേയ്‌മെന്റുകളില്‍ 25 യൂറോയുടെ വരെ വര്‍ധനവുണ്ടാകുമെന്ന് അസോസിയേഷന്‍ ഓഫ് ഐറിഷ് മോര്‍ട്ട്ഗേജ് അഡൈ്വസേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ട്രെവര്‍ ഗ്രാന്റ് പറഞ്ഞു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.