ഡബ്ലിന്‍: ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് പ്രയോജനം ലഭ്യമാകുന്ന വിധം പലിശ നിരക്ക് പ്രഖ്യാപിക്കുവാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തയാറെടുക്കുന്നു. പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പ്രഖ്യാപനം ഇന്ന് തന്നെയുണ്ടായേക്കും.
ബാങ്കുകളുടെ വായ്പാ നിരക്കുകള്‍ 3.5% ല്‍ നിന്ന് 3.25% ആയി കുറച്ചേക്കും. 300,000 യൂറോ മോര്‍ട്ട്‌ഗേജില്‍ അത് പ്രതിമാസം 46 യൂറോ ലാഭിക്കുന്നതിന് കാരണമാകും.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചാല്‍ , ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്കും , വേരിയബിള്‍ പലിശ നിരക്കുകള്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കും ഒരേ പോലെ ഗുണം ചെയ്യും.
രണ്ട് വര്‍ഷം മുമ്പ് പണപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇസിബി പലിശ നിരക്ക് വര്‍ദ്ധിപ്പച്ചത്.
പുതിയ കണക്കുകള്‍ പ്രകാരം യൂറോസോണില്‍ ജീവിതച്ചെലവിന്റെ വര്‍ദ്ധനവ് ഇപ്പോള്‍ 1.8% ആണ്, ഇത് ECB യുടെ ലക്ഷ്യമായ 2% ന് താഴെയാണ്.
യൂറോസോണിലെ വളര്‍ച്ചാ നിരക്കുകള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമാണെങ്കിലും, പണപ്പെരുപ്പത്തെ നേരിടാനുള്ള കരുത്ത് നേടുന്ന വിധം അത് വളര്‍ന്നിട്ടുണ്ടെന്നാണ് നിഗമനം.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/