ഡബ്ലിന്‍ ; യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പലിശ നിരക്കുകള്‍ കുറച്ചു.
0.25% പലിശ നിരക്കാണ് വെട്ടികുറച്ചിരിക്കുന്നത്. യൂറോസോണിലുടനീളം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ചെറിയ തോതിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും ECB യുടെ നിരക്ക് കുറയ്ക്കല്‍ കാരണമാവുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു..റീഫിനാന്‍സിംഗ്, മാര്‍ജിനല്‍ ലെന്‍ഡിംഗ് നിരക്കുകളും പുനഃക്രമീകരി]ച്ചിട്ടുണ്ട്.യഥാക്രമം 3.65%, 3.90% എന്നിങ്ങനെയാണ് ഇവയുടെ നിരക്കുകള്‍.
പണപ്പെരുപ്പം 2% എന്ന ലക്ഷ്യത്തിലേക്ക് കുറയുന്നത് ഉറപ്പാക്കുന്നതിലൂടെ സമീപഭാവിയില്‍ മാന്ദ്യത്തെ ഒഴിവാക്കാനാവുമെന്ന് ബാങ്ക് പ്രത്യാശിക്കുന്നു.അതേസമയം യൂറോസോണ്‍ സമ്പദ്വ്യവസ്ഥ 2024-ല്‍ 0.8% വളര്‍ച്ച പ്രതീക്ഷിക്കുന്നുമുണ്ട്.
അയര്‍ലണ്ടിലെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് ഇപ്പോള്‍ ശരാശരി 4.11% ആണ്.എന്നാല്‍ യൂറോസോണിലുടനീളം കണക്കാക്കുമ്പോള്‍ നിരക്ക് 3.7% മാത്രമാണുള്ളത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പലിശനിരക്കുകള്‍ കുറയ്ക്കുമ്പോള്‍, യൂറോസോണിലെ താഴ്ന്ന നിരക്കുകള്‍ വായ്പയെടുത്തവര്‍ക്ക് അനുഗ്രഹമാകും.
വേരിയബിള്‍-റേറ്റ് മോര്‍ട്ട്‌ഗേജുകളുള്ളവര്‍ക്ക് നേരിയ തോതിലെങ്കിലും കുറഞ്ഞ പ്രതിമാസ പേയ്മെന്റുകള്‍ നല്കിയാല്‍ മതിയാവും. പ്രൈസ് ട്രാക്കര്‍ ലോണുകള്‍ക്കായി ബാങ്കുകള്‍ ഉപയോഗിക്കുന്ന നിരക്കുകളില്‍ 0.35% സാങ്കേതിക ക്രമീകരണം വരുത്തുമെന്ന് ഈ വര്‍ഷം ആദ്യം ECB ഫ്‌ലാഗ് ചെയ്തിരുന്നു.
കടമെടുത്ത ഓരോ 100,000 യൂറോയ്ക്കും പ്രതിമാസം 33 യൂറോയ്ക്ക് തുല്യമായ , 0.6% കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് ഇതിനര്‍ത്ഥം. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ നിരക്കിലുള്ളവര്‍ക്ക് ലഭിക്കുന്ന ഇളവ് ബാങ്കുകള്‍ പിന്നീട് തീരുമാനിക്കും.
കുറഞ്ഞ പലിശനിരക്കുകള്‍ വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ക്കും ബാധകമാകും.
എന്നാല്‍ കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഭവനവിപണിയെ ഉത്തേജിപ്പിക്കുകയും പ്രോപ്പര്‍ട്ടി വിലകള്‍ ഉയരാനും കാരണമാവും.
വിപുലീകരണത്തിനോ നിക്ഷേപത്തിനോ വര്‍ക്കിംഗ് കാപ്പിറ്റല്‍ ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള കുറഞ്ഞ വായ്പാ ചെലവുകള്‍ സാധ്യമാവുന്നതോടെ ഇത് പുതിയ പ്രോജക്ടുകള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും കാരണമാക്കും.
ഉയര്‍ന്ന തലത്തിലുള്ള കടം ഉള്ള യൂറോസോണ്‍ ഗവണ്‍മെന്റുകള്‍ക്ക് , കുറഞ്ഞ പലിശ പേയ്‌മെന്റില്‍ കുറഞ്ഞ തിരിച്ചടവ് നടത്തിയാല്‍ മതിയാവും.ഇത് വഴി ധനസമ്മര്‍ദ്ദം ലഘൂകരിക്കാനും പൊതുചെലവിനോ ബജറ്റ് കമ്മി കുറയ്ക്കാനോ സര്‍ക്കാരുകള്‍ക്ക് അവസരം നല്‍കും.
ഓരോ തവണ പലിശ കുറയുമ്പോഴും കൂടുതല്‍ ചെലവഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. റീട്ടെയില്‍, സേവന മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നതിനാല്‍ ബിസിനസ് മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാവും..
ചുരുക്കത്തില്‍, ECB ഓരോ തവണ പലിശ നിരക്ക് കുറയ്ക്കുമ്പോഴും വായ്യ്പയെടുക്കുന്നവര്‍ക്കും ബിസിനസുകള്‍ക്കും ഗവണ്‍മെന്റുകള്‍ക്കും നിക്ഷേപകര്‍ക്കും ഒരേ പോലെ ഗുണം ചെയ്യും. നിക്ഷേപത്തെ ആശ്രയിച്ചു ജീവിക്കുന്നവരെ കാര്യമായി നഷ്ടത്തിലാക്കുകയും ചെയ്യും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.